കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/അവധിക്കാലം

അവധിക്കാലം


     മാർച്ച് മാസം തുടങ്ങിയതോടെ എന്റെ മനസ്സിൽ നിറഞ്ഞത്... പരീക്ഷ കഴിഞ്ഞു വരാൻ പോകുന്ന അവധിക്കാലമായിരുന്നു. എന്റെ ഇഷ്ടവിനോദമായ ഫുട്‌ബോൾ കളിക്കാൻ പുതിയ സഥലം കിട്ടിയതായിരുന്നു വരാൻ പോകുന്ന അവധിക്കാലത്തെ ഇരട്ടിമധുരമുള്ളതാക്കിയത്. അവിടെ എനിക്കു പുതിയ കുറേ കൂട്ടുകാരെ കിട്ടി.അവധിക്കാലമായാൽ കുറേ നേരം കളിക്കാം എന്ന് ഞാൻ മനസ്സിൽ ഓർത്തു.
     ചൈനയിൽ തുടങ്ങിയ കോവിഡ്19 എന്ന മഹാമാരി എല്ലാംമാറ്റിമറിച്ചു.സ്കൂൾ അടച്ചതുമുതൽ ഞാൻ വീടിന്റെ അകത്ത് ഇരുന്നു ഫോണിലുള്ള കളി മാത്രമായി... ഒരു ദിവസം ഞാൻ മുറ്റത്ത് ഇറങ്ങി നോക്കിയപ്പോഴാണ് മനസ്സിനെ നിറയ്ക്കുന്ന കാഴ്ചകൾ ശ്രദ്ധിച്ചത്.. ചാമ്പക്ക നിറച്ച് കായ്ച്ചു നിൽക്കുന്നു, മാങ്ങകൾ കുലകുലയായി നിറഞ്ഞു നിൽക്കുന്നു.. തൊട്ടപ്പുറത്തു നിറയെ ചെടികൾ.. ഇതൊന്നും ഞാൻ ഇതുവരെ കാണാത്ത കാഴ്ചയായിരുന്നു. ഞാനും അനുജനും കൂടി കുറേ ചാമ്പക്ക പറിച്ചു, പച്ചമാങ്ങ എറിഞ്ഞു വീഴ്ത്തി.. ഉപ്പും ചേർത്ത് തിന്നു. വല്ലാത്ത പുളിയായിരുന്നു. ഈർക്കിളിയും കല്ലും ഉപയോഗിച്ചുള്ള കളി, കള്ളനും പോലീസും, അങ്ങനെ കുറേ കളികൾ പഠിച്ചു.... വീടിന്റെ മുറ്റത്തും അകത്തുമായുള്ള അവധിക്കാലം ഞാൻ ആസ്വദിക്കാൻ തുടങ്ങി....
     

റസിൻ വി പി
7 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ