കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/മനുഷ്യൻ മാറിയിരിക്കുന്നു

മനുഷ്യൻ മാറിയിരിക്കുന്നു
കുട്ടൻ കാക്കയെ സന്തോഷത്തിൻ്റെ പര്യായമെന്നാണ് കൂട്ടുകാർ പറയാറുള്ളത് .കുട്ടൻ ഒരിക്കലും കരഞ്ഞിട്ടില്ല. സന്തോഷങ്ങളെ എങ്ങനെ നല്ലവണ്ണംആസ്വദിക്കാമെന്ന് കുട്ടൻ കാക്ക പറഞ്ഞു തരുന്നു.കുട്ടൻ പാവമാണ്.പ്രകൃതിയുടെ മനോഹാരിത വലിയ ഇഷ്ടമാണ് കുട്ടൻ കാക്കയ്ക്ക്.

ഒരു ദിവസം കുട്ടൻ കിങ്ങിണിപ്പുഴ നോക്കി കളകള ശബ്ദം ആസ്വദിക്കുകയായിരുന്നു. പെട്ടെന്നാണ് മാഞ്ചാൻ കുന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്. പക്ഷേ, അവൻ അത് കാര്യമാക്കിയില്ല. കുട്ടൻ മെല്ലെ ഒന്ന് മയങ്ങിപ്പോയി. അപ്പോഴാണ് അവൻ്റെ കൂട്ടുകാരൻ ലാലൻ കാക്ക വന്നത്.ലാലൻ കരയുന്നുണ്ടായിരുന്നു. കരച്ചിൽ കേട്ട് കുട്ടൻ എഴുന്നേറ്റു.ലാലൻ പറഞ്ഞു." കുട്ടാ, നമ്മുടെ മാഞ്ചാൻകുന്ന്..." ബാക്കി അവൻ്റെ വായിൽ നിന്ന് പുറത്ത് വന്നില്ല. അവൻ വിങ്ങിപ്പൊട്ടി." മാഞ്ചാൻ കന്നിൻ്റെ മറുവശം മനുഷ്യർ തകർക്കുകയയാണ്." ലാലൻ കാക്ക പറഞ്ഞൊപ്പിച്ചു.കുട്ടൻ കരഞ്ഞുകൊണ്ട് പറന്നു.

മനുഷ്യർ ജെ.സി.ബി. കൊണ്ട് കുന്നിടിച്ച് ആ മണ്ണ് കുങ്കൻ വയലിൽ ഇടുന്നു. ഈ കാഴ്ചകൾ കണ്ട് കുട്ടൻ്റെ കരച്ചിൽ തീവ്രമായി. അന്നാണ് കുട്ടൻ ജീവിതത്തിൽ ആദ്യമായി കരഞ്ഞത്. എല്ലായിടവും ഇതേ സ്ഥിതിയിലാകാൻ പോകുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞു. സങ്കടത്തോടെ കുട്ടൻ പറഞ്ഞു." മനുഷ്യന് കണ്ണിൽ ചോരയില്ലേ".
ഹൃദയ് അനിൽ
6 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ