കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 5
ഒന്നുമറിഞ്ഞൂട !
സുഗതകുമാരി പ്രശസ്ത കവിയത്രി സുഗതകുമാരിയാണ് ഒന്നുമറിഞ്ഞൂടാ എന്ന കൊച്ചു കവിത എഴുതിയത് . ഈ കവിതയിൽ സുഗതകുമാരി ഒരു കൊച്ചു പൈതലിനെ പറ്റിയാണ് വർണിക്കുന്നതു.. ഈ കവിതയിൽ മൂത്ത കുട്ടി തന്റെ കുഞ്ഞനു ജത്തിയെ പറ്റി പറയുന്നു.. ആ പിഞ്ചു കുഞ്ഞിന് ഒന്നും അറിയാൻ പറ്റില്ല എന്നാണ് പറയുന്നത് .. അമ്മേ എന്ന് വിളിക്കാനും കുഞ്ഞി കാല് കൊണ്ട് നടക്കാനും മിണ്ടാനും പാട്ട് പാടാനും പപ്പടം തിന്നാനും കളിക്കാൻ പോലുമറിയില്ല. ആകെ അനിയത്തികുട്ടി ക്കു അറിയുന്നത് അമ്മ പാല് കൊടുക്കുമ്പോൾ കുഞ്ഞി മോണ കാട്ടി പല്ലില്ലാത്ത ചിരിക്കാൻ മാത്രം അറിയാമെന്നും പറയുന്നു. പദ ഭംഗി കൊണ്ടും ശൈലി കൊണ്ടും സമ്പന്നമാണീ കവിത. ഉതാഹരണം.. പാടാൻ അറിയില്ല .. പപ്പടം തിന്നാൻ അറിയില്ല. എന്നോടൊത്തു കളിക്കാൻ പോലും അറിയില്ല എന്നുള്ളത് .....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |