കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 2
ഒന്നുമറിഞ്ഞൂട !
സുഗതകുമാരി ശ്രീമതി സുഗതകുമാരി യുടെ 'ഒന്നും അറിഞ്ഞുകൂടാ' എന്ന കവിതയിൽ ഒരു കുഞ്ഞനിയത്തിയെ കുറിച്ച് ഒരു ചേട്ടൻറെ അല്ലെങ്കിൽ ചേച്ചിയുടെ യുടെ ചിന്തകളാണ് വർണിക്കുന്നത് . ആ കുട്ടിയുടെ നിഷ്കളങ്കമായ വിചാരങ്ങൾ കവയിത്രി വളരെ വളരെ ലളിതമായി ഇവിടെ ചിത്രീകരിക്കുന്നു. അമ്മയെന്ന് വിളിക്കാനോ പിച്ചവെച്ച് നടക്കാനോ തൻറെ പാഠപുസ്തകം വായിക്കാനോ പാട്ടുപാടാനോ അവൾക്കറിയില്ലലഎന്ന് കുട്ടി പറയുന്നു .കുട്ടിയെ സംബന്ധിച്ച് തനിക്ക് കഴിയുന്ന പല കാര്യങ്ങളും കുഞ്ഞനിയത്തി ക്ക് കഴിയില്ല എന്ന ചിന്തയാണ് . കുട്ടിയുടെ യുടെ കുഞ്ഞ് അഭിമാനവും ഇതിൽ പ്രകടമാണ് . പപ്പടം തിന്നാനോ തന്നോടൊപ്പം കളിക്കാനോ അവൾക്ക് അറിയില്ലെങ്കിലും 'പല്ലില്ലാത്ത ചിരിക്കാൻ അവർക്കറിയാമേ' എന്ന് ചേട്ടൻ പറയുമ്പോ ൾ നമ്മുടെ മനസ്സിലും പുഞ്ചിരി വിടരുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |