കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അക്ഷരവൃക്ഷം/നമുക്കൊന്നായ് അതിജീവിക്കാം കൊറോണയെ
നമുക്കൊന്നായ് അതിജീവിക്കാം കൊറോണയെ
കൊറോണയെന്ന അപകടകാരിയായ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ.ചിലപ്പോൾ വയറിളക്കവും വരാം.സാധാരണ ഗതിയിൽ ചെറുതായി വന്നു പോകുമെങ്കിലും കടുത്തു കഴിഞ്ഞാൽ ശ്വാസകോശം ഉൾപെടെയുള്ള ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.പുതിയ വൈറസായതിനാൽ ഇതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. എങ്കിലും വിദഗ്ധ ചികിത്സയിലൂടെയും വെന്റിലേറ്റർ ഉൾപ്പെടെയുള്ള അനുബന്ധ ചികിത്സയിലൂടെയും രോഗമുക്തി നേടിയിട്ടുണ്ട്.
ചൈനയിലെ വുഹാനിൽ നിന്ന് പടർന്നു പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും.ഡിസംബർ ആദ്യ വാരം ചൈനയിൽ കാണപ്പെട്ട കൊറോണ വൈറസ് ഇരുപതിലധികം രാജ്യങ്ങളിലാണ് അതിവേഗം പടർന്നത്.ഇപ്പോൾ ദശലക്ഷക്കണക്കിന് പേർക്കാണ് ബാധിച്ചത്.അതിൽ ലക്ഷക്കണക്കിന് പേർ മരണത്തിന് കീഴടങ്ങി.ചൈനയിൽ വൈറസ് വ്യാപിച്ച് തുടങ്ങിയത് മുതൽ കേരള സംസ്ഥാന ആരോഗ്യവകുപ്പ് കരുതൽ നടപടികളും മുന്നൊരുക്കങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ എടുത്തു. ചൈനയിൽ നിരവധി മലയാളികൾ പഠനത്തിനും ജോലിക്കുമായി പോയിരുന്നു.ചൈനയിലെ രോഗലക്ഷണമുള്ള ആരെങ്കിലും വന്നാൽ അത് ഇവിടെ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു മുന്നൊരുക്കങ്ങൾ.വരുന്ന ആളിന്റെയും ബന്ധുക്കളുടെയും പൊതുജനങ്ങളുടെയും ജീവൻ രക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് മുന്നിൽകണ്ട മുന്നൊരുക്കങ്ങളാണ് എടുത്തത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 02/ 2022 >> രചനാവിഭാഗം - ലേഖനം |