സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കൊളച്ചേരി പഞ്ചായത്തിലെ കമ്പിൽ എന്ന സ്ഥലത്താണ് ഇന്നത്തെ കമ്പിൽ എ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുക്കുന്ന് സ്കൂൾ എന്നും അറിയപ്പെടുന്നു. തളിപ്പറമ്പ സൗത്ത് ഉപജില്ലയിലാണ് സ്കൂൾ ഉൾപ്പെടുന്നത്. ഒന്നാം തരം മുതൽ നാലാം തരം വരെയാണ് ക്ലാസ്സുകൾ. 1901 ൽ തേലക്കാടൻ കുഞ്ഞപ്പ നമ്പ്യാരാണ് സ്കൂൾ സ്ഥാപിക്കുന്നത്. കമ്പിൽ ഹിന്ദു ലോവർ എലിമെന്ററി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യകാലത്തെ പേര്.

ടി പി അച്ചുതൻ നമ്പ്യാർ, കമ്മാരൻ നായർ, കേളു മാസ്റ്റർ, അമ്മാളു , ഗോവിന്ദൻ നമ്പ്യാർ, ലക്ഷ്മി, സിപാർവതി, ശ്രീധരൻ കണ്ടമ്പേത്ത്, ടി.വി.നാരായണൻ നമ്പ്യാർ, ടി വി : സുശീല, പി അലി, കെ. രാമകൃഷ്ണൻ ഇവരൊക്കെ ഈ സ്കൂളിലെ അധ്യാപകരിൽ പ്രമുഖരായിരുന്നു.

ചടയൻ ഗോവിന്ദൻ, കെ ജി മാരാർ, ഡോ: പി കൃഷ്ണൻ, ഡോ: സി വി ഉമേശൻ ഇവരൊക്കെ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്