കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആനയ‍ും മ‍ുയല‍ും

ആനയ‍ും മ‍ുയല‍ും

പണ്ടൊര‍ു കാട്ടിൽ ആനയ‍ും മ‍ുയല‍ും ഉറ്റ ചങ്ങാതിമാരായിര‍ുന്ന‍ു.എങ്കില‍ും അവരെപ്പോഴ‍ും തല്ല‍ു ക‍ൂട‍ും. ആനക്ക് ഒര‍ു ദിവസം ഒര‍ു കൊട്ട കിട്ടി.ആന എന്താണതിലെന്ന് അതിശയത്തോടെ നോക്ക‍ുമ്പോൾ കണ്ടത് നിറയെ കാരറ്റായിര‍ുന്ന‍ു.ദ‍ുരെ നിന്ന‍ും നോക്കിക്കണ്ട മ‍ുയൽ പറഞ്ഞ‍ു അത് എന്റേതാണെന്ന്.ആന വിട്ട‍ു കൊട‍ുത്തില്ല.രണ്ട‍ു പേര‍ും തർക്കത്തിലായി. ഓട്ട മത്സരത്തിൽ വിജയിക്ക‍ുന്നവർക്ക് സ്വന്തമാക്കാമെന്ന് രണ്ട‍ും സമ്മതിച്ച‍ു.തീര‍ുമാനിച്ച പ്രകാരം രണ്ട‍ു പേര‍ും പിറ്റേന്ന് രാവിലെ ക‍ുന്നിൻ ചെര‍ുവിലെത്തി ഒാട്ട മത്സരം ത‍ുടങ്ങി.ആന മെല്ലെ മെല്ലെ നടന്ന‍ു.മ‍ുയൽ അതിവേഗം ക‍ുതിച്ച‍ു.മെല്ലെ നടക്ക‍ുന്ന ആനയെക്കണ്ട് ഒന്ന് വിശ്രമിക്കാമെന്ന് മ‍ുയൽ കര‍ുതി.പക്ഷെ മ‍ുയൽ ഉറങ്ങിപ്പോയി. മെല്ലെ മെല്ലെ നടന്ന ആന ഫിനിഷിംഗ് പോയിന്റ് പ‍ൂർത്തിയാക്കി കാരറ്റ‍ും കൊണ്ട് പോയി.ഞെട്ടിയ‍ുണർന്ന മ‍ുയൽ ആനയെയ‍ും കാരറ്റ‍ും കണ്ടില്ല.തന്റെ അബദ്ധം മനസ്സിലാക്കിയ മ‍ുയൽ നാണിച്ച‍ു തല താഴ്‍ത്തി

നാജിഹ ടി
4 A കപ്പക്കടവ് ജമാഅത്ത് എൽ പി സ്ക‍ൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ