പ്രതീക്ഷ


ഒരു പുലരി കൂടി കടന്നു വന്നു. പുതുപ്രതീക്ഷകളോടെ മാളൂട്ടി ഉണർന്നു. ഇന്ന് അവളുടെ പിറന്നാളാണ്. പുതിയ വസ്ത്രം ധരിച്ചു അവൾ അമ്മയുടെ അടുത്തു വന്നു. അമ്മ അവൾക്കു ജന്മദിനആശംസകൾ നേർന്നു. അവൾക്കു ഇന്ന് സന്തോഷം നിറഞ്ഞ ദിവസമാണ്. ഇന്ന് അവളുടെ അച്ഛൻ വിദേശത്ത് നിന്നും നാട്ടിലേക്കു വരുന്ന ദിവസമാണ്. ഒത്തിരി പ്രതീക്ഷകളോടെ അവൾ അച്ഛനെയും കാത്തു വരാന്തയിൽ ഇരുന്നു. അമ്മ അടുക്കളയിൽ തന്റെ ഭർത്താവിന്റെ ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഫോണിൽ ഒരു കാൾ വന്നത്. അച്ഛനാണെന്നു കരുതി അമ്മ ഫോൺ എടുത്തു, എന്നാൽ അത് അച്ഛനല്ലായിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു അത്. അമ്മ : ഏട്ടനല്ലേ? സുഹൃത്ത് : അല്ല ഇത്‌ ഞാനാ അൻവർ. അമ്മ : ഏട്ടൻ ഇന്ന് നാട്ടിൽ വരില്ലേ? സുഹൃത്ത്: ഇല്ല അമ്മ : എന്താ നിന്റെ ശബ്ദം ഇടറുന്നതു. സുഹൃത്ത്: അതു ഒരു പ്രശ്നമുണ്ട് അമ്മ : എന്താ? സുഹൃത്ത്: ഇവിടെ കൊറോണ പടർന്നു പിടിക്കുകയാണ്. അവൻ കൊറോണ ബാധിച്ചു മരിച്ചു. അമ്മ: എന്റെ ദൈവമേ!!!! അമ്മ ആകെ തളർന്നു പോയി. ഒന്ന് മിണ്ടാനൊ ഒന്ന് പറയാനോ പറ്റാതെ അമ്മ തളർന്നു പോയി. അമ്മയുടെ കൈയിൽ നിന്നും ഫോൺ തെന്നി തറയിൽ വീണു. വരാന്തയിൽ തന്റെ പിറന്നാളിൽ അച്ഛന്റെ വരവ് കാത്തിരിക്കുകയായിരുന്നു മാളൂട്ടി. അമ്മ വരാന്തയിലേക്ക് നോക്കി. അച്ഛനെ കാത്തിരിക്കുന്ന തന്റെ മകളോട് അച്ഛന്റെ മരണ വാർത്ത പറയാൻ അമ്മക്ക് മനസ് വന്നില്ല. അച്ഛന്റെ മരണം അറിയാതെ അച്ഛൻ വരുമെന്ന പ്രതീക്ഷയോടെ മാളൂട്ടി കാത്തിരിക്കുകയായിരുന്നു. അവളുടെ പ്രതിഷ അണയാത്ത ദീപം പോലെ ജ്വലിക്കുകയായിരുന്നു. അവളുടെ അണയാത്ത പ്രതീക്ഷകളോടെ ഈ കഥ അവസാനിക്കുന്നു.

നിമ്മി. എസ്. ജോസ്
10 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ