കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി കോവിഡ്

മഹാമാരി കോവിഡ്
      കൊറോണ എന്ന മഹാമാരിയിൽ നിന്നും നമുക്ക് അതിജീവിക്കാം. കൊറോണ വൈറസ് പ്രത്യേകമായും ബാധിക്കുന്ന ശരീരഭാഗങ്ങളാണ് ശ്വാസകോശം . മാസ്ക് ധരിച്ചും , ഇടയ്ക്ക് സോപ്പിട്ട് കൈകൾ കഴുകി വൃത്തിയാക്കിയും സ്വയം സുരക്ഷിതരാവാം. മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കേണം. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവ കൊറോണയുടെ പ്രധാന ലക്ഷണങ്ങൾ ആണ് .
      ആളുകളെ കാർന്ന് തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് ആദ്യറിപ്പോർട്ടുകൾ വന്ന കൊറോണ എന്ന വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം നിരവധി പേരാണ് ഈ വൈറസ്സിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി മൂവായിരത്തിൽ അധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. നൂറ്ററുപതിലധികം രാജ്യങ്ങളിൽ വൈറസ്സ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷകണക്കിനുപേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കേണ്ടതാണ്.
റിസാൻ മുഹമ്മദ് പി
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം