കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വെല്ലുവിളികൾ

കൊറോണ കാലത്തെ വെല്ലുവിളികൾ


  ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് കൊറോണ ഭീതിയിൽ ആണല്ലോ? അതുകൊണ്ട് രക്ഷാപ്രവർത്തകരും , ആരോഗ്യ പ്രവർത്തകരും തരുന്ന നിർദ്ദേശങ്ങൾ പാലിച്ച് കൊറോണയെ തുരത്താൻ ശ്രമിക്കേണ്ടതാണ്.
അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാധിത്വമാണ്.

     കൊറാണ വൈറസ്സിനെ തുരത്താൻ കൈ നന്നായി കഴുകുകയും , മാസ്ക് ധരിക്കുകയും അനാവശ്യമായി പുറത്ത് പോകാതിരിക്കുകയും ചെയ്യേണ്ടതാണ്. ഈ നാളുകളിലായി ഒട്ടനവധി പേർ കൊറോണ ബാധിച്ച് മരിച്ചു എന്നത് നാം എല്ലാവരും അറിഞ്ഞതാണല്ലോ ? അതുകൊണ്ട് നമ്മൾ ഏറെ കരുതലോടെ ഇരിക്കേണ്ട സമയമാണ്.
    ഇപ്പോൾ നമുക്ക് അൽപ്പം ആശ്വാസം തരുന്ന വാർത്തയാണ് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അസുഖ ബാധിതരുടെ എണ്ണം കുറഞ്ഞു. വരുന്നതും , കൂടുതൽ പേർ സുഖം പ്രാപിച്ച് വരികയും ചെയ്യുന്നത് നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നു. അതിനാൽ ജാഗ്രതയും, മാർഗ്ഗ നിർദ്ദേശങ്ങളും കൈക്കൊണ്ട് ജീവിച്ചാൽ നമുക്ക് കൊറോണാ കാലവും അതിജീവിക്കാം...

 

മുഹമ്മദ് സവാദ് എം
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം