കറുകറുത്ത കാക്ക
കരകരാ എന്ന് ശബ്ദം
നിറം പോലെ തന്നെ ലക്ഷണം കെട്ടവൻ
എന്നും അലോസരമുണ്ടാക്കുന്നവൾ
ലോക്ക്ഡൗൺ കാലത്ത് കാക്കയുടെ ശബ്ദം
അലാറം പോലെ ചെവിയിലലക്കുമ്പോൾ
ഉണരാൻ സമയമായെന്ന് അമ്മ അലറുമ്പോൾ
കാക്കയുടെ ശബ്ദം മനോഹരം
കുപ്പയിലും ചപ്പുചവറിലും
ഭക്ഷണാവശിഷ്ടങ്ങൾ ചിക്കിച്ചികയുമ്പോൾ
വൃത്തിയാക്കുന്നത് നമ്മുടെ പുരയിടം
ദുർഗന്ധം ഇല്ലാതാകുന്നു
എന്നും കാക്കയെ പ്പോലെ
നമ്മുടെ വീടും പരിസരവും
നാം ശുചിയായി സൂക്ഷിക്കുകിൽ
ലോകം സുന്ദരം സുരക്ഷിതം