എങ്ങും നിറഞ്ഞിടുന്നു കൊറോണ .
എല്ലായിടത്തും പകർന്നിടുന്നു കൊറോണ .
ലോകമാകെ വ്യാപിച്ചു വരുന്നു .
നിയന്ത്രണങ്ങൾ
ഏറെ നടത്തിയിട്ടും ആരോഗ്യ കേന്ദ്രങ്ങൾ ജാഗ്രത നൽകിയിട്ടും
എവിടെയൊക്കെയോ ബാക്കിയായി നിൽക്കുന്നു
നമ്മെ വിട്ടു പോകാതെ .
എങ്ങനെ നാം രക്ഷിക്കും ഈ ഭൂമിയെ
കോറോണയെ എന്നെന്നേക്കുമായി തുരത്തീടാൻ ഒറ്റക്കെട്ടായി നിൽക്കണം
നാം സമ്പന്നർ ,ദരിദ്രർ എന്നുമേതുമില്ലാതെ രക്ഷിക്കേണം ഈ ലോകത്തെ .
പ്രളയം വന്നപ്പോൾ നാം ഒന്നിച്ചു കൈ കോർത്തപോലെ .
ആരോഗ്യത്തെ സംരക്ഷിക്കുക ,ശുചിത്വം പാലിക്കുക ,
പരിസരം വൃത്തിയായി സൂക്ഷിക്കുക ,സാനിറ്റൈസർ ഉപയോഗിക്കുക .
കോറോണയെന്ന ഭീകര വൈറസിനെ തുരത്താൻ നാം ഒന്നിച്ചു കൈ കോർക്കുക .
ഈ ഭീകര വൈറസ് ഭൂമിയിൽ വരാതെ സൂക്ഷിക്കാം .
വേരോടെ പിഴുതെറിയാം