കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഒരു ദിവസം അമ്മുവും കൂട്ടുകാരും കളിക്കുകയായിരുന്നു.പെട്ടന്ന് അത് അമ്മുവിൻറെ മുത്തശ്ശിയുടെ ശ്രദ്ദയിൽപെട്ടു.അപ്പോൾ തന്നെ മുത്തശ്ശി ഓടിപോയി അമ്മുവിനോടും കൂട്ടുകാരോടും പറഞ്ഞു ഇപ്പോൾ കളിക്കല്ലേ മക്കളെ നിങ്ങൾ ഒന്ന് ഇവിടെ വന്നിരിക്ക് ഞാൻ നിങ്ങൾക് ഒരു കാര്യം പറഞ്ഞുതരാം അപ്പോൾ തന്നെ കുട്ടികൾ അവിടെ വന്നിരുന്നു.അമ്മു മുത്തശ്ശിയോട് ചോദിച്ചു എന്താണ് മുത്തശ്ശി ,മുത്തശ്ശി പറഞ്ഞു 'മക്കളെ ഇപ്പോൾ നിങ്ങൾ കളിയ്ക്കാൻ പാടില്ല ,കാരണം കൊറോണ എന്ന് പറയുന്ന ഒരു വലിയ വൈറസ് വന്ന് ലോകത്ത് ഒരുപാടുപേർ മരിച്ചുപോയി'അപ്പോൾ അമ്മു ചോദിച്ചു ഇത് എങ്ങനെയാണ് പകരുന്നത് ? മുത്തശ്ശി പറഞ്ഞു പകരുന്നത് വായിലൂടെയാണ് ഇപ്പോൾ ഒരുത്തർക്ക് കൊറോണയുണ്ടങ്കിൽ അവർ മറ്റൊരാൾകാരെ തൊടുകയോ ,അയാളുടെ അടുത്ത് നിന്ന് ചുമയ്ക്കുകയോ ചെയ്‌താൽ മറ്റേ ആൾക്ക് കൊറോണ പിടിപെടും.അതുകൊണ്ട് നമ്മൾ എവിടെയെങ്കിലും പോകുകയോ ,ഓരോ സ്ഥലങ്ങളിൽ തൊടുകയോ ചെയ്‌താൽ ഉടൻ തന്നെ നമ്മൾ ഹാൻഡ് വാഷ് ,അല്ലെങ്കിൽ സാനിറ്റിസെർ ഉപയോഗിച്ച് നന്നായി കൈകൾ കഴുകണം എന്ന് മുത്തശ്ശി പറഞ്ഞു .അപ്പോൾ തന്നെ അമ്മു ഹാൻഡ് വാഷ് എടുത്ത് അവളുടെ കൂട്ടുകാരുടെ കൈകളിൽ ഒഴിച്ചു കൊടുത്തു.അവർ നല്ലവണ്ണം കൈകൾ കഴുകി ,പിന്നെ കൂട്ടുകാരെല്ലാം അമ്മുവിനോട് പറഞ്ഞു അമ്മു ഇനി നമുക്ക് കൊറോണ പോയിട്ട് കാണാമെന്ന്.അവർ അവരവരുടെ വീട്ടിൽ പോയി, മുത്തശ്ശിയ്ക്ക് അതുകൊണ്ട് സന്തോഷമായി. കുട്ടുകാരെ ഇനി നമ്മൾക്ക് ഭയമല്ല വേണ്ടത് ജാഗ്രതയാണ് "
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |