സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വലിയൊരു പടിപ്പുര ഈ വിദ്യാലയത്തിന് മുന്നിൽ ഉണ്ടായിരുന്നു .ആദ്യകാലത്ത് നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മധ്യസ്ഥത വഹിച്ച ഒരു ചരിത്രം കൂടി നമ്മുടെ  പടിപ്പുരയ്ക്കുണ്ട് എന്നും മദ്രസയ്ക് വേണ്ടി സ്ഥലം കൈമാറിയപ്പോൾ ആ പടിപ്പുരയുടെ അവശേഷിപ്പുകളും അതോടൊപ്പം ഇല്ലാതായെന്നും വാമൊഴിയിലൂടെ അറിയാൻ കഴിഞ്ഞു. പടിപടിയായി പല  ഭൗതിക മാറ്റങ്ങളും മനേജരും  പി ടി എ യും ചേർന്ന് നടത്തിയിട്ടുണ്ട് .ചെറുതെങ്കിലും ഒരു ഓഫീസിൽ മുറി ,രണ്ടു മൂത്രപ്പുര , രണ്ടു കക്കൂസ് ,ഒരു ഭക്ഷണശാല , എം എൽ എ ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള സൗകര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു .2015 ൽ രണ്ടു വലിയ മുറികൾ ഉൾക്കൊള്ളിച്ച പുതിയ കോൺക്രീറ്റ് കെട്ടിടം മാനേജർ സംഭാവന ചെയ്തു. ഇപ്പോഴത്തെ ഓഫിസ് മുറി, സ്റ്റാഫ് മുറി, സ്മാർട്ട് റൂം,പ്രീ പ്രൈമറി എന്നിവയൊക്കെ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം പഴയ അടുക്കള നവീകരിക്കാനും മറന്നില്ല.മാനേജരുടെയും അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനഫലമായി പഴയ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറി .കാതലായ പല മാറ്റങ്ങളും അനിവാര്യമായത് മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.അതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് അവർ.ആസന്ന ഭാവിയിൽ തന്നെ ആ മാറ്റങ്ങൾ നിലവിൽ വരുമെന്ന പ്രതീതീക്ഷയിലാണ് അഭ്യുദയകാംക്ഷികളായ നാട്ടുകാരും അധ്യാപകരും വിദ്യാർത്ഥികളും .