കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/കിച്ചുവിന്റെ പരിഭവം

കിച്ചുവിന്റെ പരിഭവം


കിച്ചു നിന്ന് ചിണുകുകയാണ് കാര്യം എന്തെന്ന് അന്വേഷിച്ചു സുമതിയേടത്തി പടികൾ ഇറങ്ങി ഓടിയെത്തി. ഡാഡിയുടെ ജോലിയുടെ ഭാഗമായി പട്ടണത്തിൽ നിന്നും എത്തിയ സമ്പന്നകുടുംബമാണ് കിച്ചുവിന്റെത്. അമ്മ വന്നു കാര്യം തിരക്കി മുസ്തഫയുടെ കൂടെ കളിക്കേ കളിയിൽ പരാജയപ്പെട്ടതാണ് കാരണം. ഉദയപുരം ഗ്രാമത്തിലെ വലിയ ഒരു ഗ്രൗണ്ടിൽ ആണ് അവർ ഫുട്ബോൾ കളിക്കാര്. എന്നും വിജയം മുസ്തഫ യുടെ ടീമിനു തന്നെ ഇതാണ് കിച്ചുവിന്റെ ഒന്നാമത്തെ പരിഭവം. സുമതിയേടത്തി കിച്ചു വിനെ പ്രലോഭിപ്പിച്ചു. അവന്റെ കരച്ചിൽ അടക്കി. അമ്മ പറഞ്ഞത് അനുസരിച്ചു അവൻ ഓടി ചെന്ന് ബർഗർ എടുത്തു ടി വി യിലെ അവന്റെ പ്രിയ ഷോ കാണാൻ തുടങ്ങി. ഈ സമയത്തു മുസ്തഫ ചെറുപയർ കഞ്ഞി കുടിക്കുകയായിരുന്നു. അത്ര മോശമൊന്നും ആയിരുന്നില്ല മുസ്തഫയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി എന്നാൽ അവന്റെ ഉമ്മക്കൊരു നിർബന്ധം ഉണ്ടായിരുന്നു. മാസത്തിൽ ഒരിക്കൽ മാത്രമേ ബർഗർ പോലുള്ള ഭക്ഷണം കഴിക്കാവൂ ഇതു തന്നെ ആയിരുന്നു അവന്റെ ഗുണവും ഇത്തരം പോഷക ഗുണമുള്ള ആഹാരം അവനിൽ രോഗ പ്രതിരോധ ശേഷി വളർത്തി. അത് കാരണം അവനു ശരീര വേദന കാരണം ഉണ്ടാവുന്ന തോൽവികളിൽ നിന്നും മോചനം ആയി. എന്നാൽ കിച്ചു ഇതൊന്നും കഴിച്ചിരുന്നില്ല. മാത്രമല്ല സ്വികരിച്ചിരുന്നില്ല. അതു തന്നെ ആയിരുന്നു അവന്റെ ശരീരവേദന യുടെ മൂല കാരണം. കുറച്ചു കാലങ്ങൾക്കു ശേഷം ആ ഗ്രാമത്തിൽ പകർച്ച വ്യാധികൾ പിടിപെട്ടു. കഷ്ടകാലത്തിന് കിച്ചുവും അതിന്റെ ഇരയായി. ഏതാണ്ട് ഒരു മാസത്തോളം കിച്ചുവിന്റെ നില അതീവ ഗുരുതരമായിരുന്നു. അവനു ഒരുപാട് വേദനയും സഹിക്കേണ്ടി വന്നു. പിന്നീട് ഒരു ദിവസം കിച്ചു ഡോക്ടറി നോട്‌ ചോദിച്ചു മുസ്തഫയും ഞാനും എന്നും ഒന്നിച്ചാണല്ലോ എന്നിട്ടെന്താ അവനൊരു കുഴപ്പവും വരാഞ്ഞത് . ഇതായിരുന്നു കിച്ചുവിന്റെ രണ്ടാമത്തെ പരിഭവം. ഇതിനു ഡോക്ടർ നൽകിയ ഉത്തരം അവനെ മാറ്റി മറിച്ചതായിരുന്നു.മോനെ കിച്ചു പോഷക ഗുണമുള്ള ആഹാരങ്ങൾ കഴിച്ചത് കാരണവും കുത്തിവെപ്പുകൾ എടുത്തത് കൊണ്ടും അവനിൽ രോഗ പ്രതിരോധ ശേഷി ഉണ്ട്. എന്നാൽ നിന്നിൽ അത് കുറവായതാണ് എല്ലാ പ്രശ്നങ്ൾക്കും കാരണം ആയത്. ഇതു കേട്ടത്തോടെ കിച്ചു തന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി എല്ലാ പ്രവർത്തനങ്ങളും ചെയ്തു തുടങ്ങി.

ദേവാംഗന
7 ആർ കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ