കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/*മഹാമാരിയായ**കോവിഡ്-19*

*മഹാമാരിയായ**കോവിഡ്-19*


ജീവജാലങ്ങളുടെ കോശങ്ങളിൽ മാത്രം പെരുകാൻ പറ്റുന്ന സൂക്ഷ്മ രോഗാണുക്കളാണ്  വൈറസുകൾ. ലോകത്ത് ചൈനയിലാണ് *2003* ൽ *SARS* എന്ന കൊറോണ വൈറസ് എന്ന രോഗം സ്ഥിരീകരിക്കുന്നത്. ഇതു പോലെ തന്നെ റിപ്പോർട്ട് ചെയ്ത മറ്റൊരു രോഗമാണ് *MERS*. ഇത് *2012* സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ഈ രോഗത്തിന്റേയും കാരണം     കൊറോണ വൈറസാണ്. ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്നത് ഇവയുടെ പരിണാമം സംഭവിച്ച രൂപമാണ് .ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന ഈ രോഗത്തിന് പേരിട്ടത് *കോവിഡ്- 19* എന്നാണ്.ഈ വൈറസ് മൂക്കിലൂടെ കടന്ന് ശ്വാസനാളത്തിലെത്തുകയും അവിടെയുള്ള കോശങ്ങജിലെ റിസപ്റ്റേസുമായി കൂടിച്ചേരുന്നു .ഇതു വഴി ഇത് ശരീരകോശത്തിനുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു .ഇതു വഴി അവർ കൂടുതൽ RNA യേ ഉണ്ടാക്കുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു .ഇവയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിലെ ഇമ്യൂൺ സിസ്റ്റം പ്രവർത്തിക്കുമ്പോഴാണ് ശരീര താപനില ഉയരുന്നത് .           ഈ രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക എന്നതാണ്. തുമ്മുമ്പോഴോ ,ചുമയ്ക്കുമ്പോഴോ വായ ഒരു തൂവാല കൊണ്ട് മറയ്ക്കുക.ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നിതു വരെ കണ്ടു പിടിച്ചിട്ടില്ല.  സപ്പോർട്ടീവ് കെയർ മാത്രമാണ് നൽകാൻ കഴിയുക.           നമ്മുടെ പ്രതിരോധശേഷിയെ തകർക്കുകയാണ് കൊറോണ ചെയ്യുന്നത്. ജലദോഷം, തൊണ്ടവേദന, ദേഹമാസകലം ഉള്ള വേദന, ശരീരക്ഷീണം ,പനി, ശ്വാസതടസ്സം, വയറി ളക്കം, ഡ്രൈ കഫ് എന്നിവയാണ് ലക്ഷണങ്ങൾ .കൊറോണ ബാധിച്ചവരിൽ ന്യുമോണിയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. *PCR* വഴിയാണ് രോഗനിർണ്ണയം നടത്തുന്നത് .         അതു കൊണ്ട് ഈ രോഗം വരാതിരിക്കാൻ സാമുഹിക അകലം പാലിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ശ്രീദർശ് കെ പി
7 സി കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം