ഭീതിയിൽ ഉലകം വെന്തുനില്കെ.
ജാഗ്രതയിലാണ്ട് മനം ചൊരിഞ്ഞു.
വീടുകളിൽ നിങ്ങൾ അടഞ്ഞിരിക്കെ
ഇരയില്ലാത ഞാൻ വീർപ്പുമുട്ടുകയാണ്.
കോവിഡ് എന്ന എന്നെ അറിയാത്തവരാരുണ്ട് മനുഷ്യാ നിന്നിൽ.
ചീനയാണ് എന്നെ പ്രസവിച്ചതെങ്കിലും.
ഞാൻ പടർന്നു പന്തലിച്ചത് ലോകമൊട്ടുമേ.
പണമാണ് എല്ലാം എന്ന് കരുതി നിന്നവരെ
പണം ഒന്നുമെല്ലന്ന് വരുത്തി തീർത്തു ഞാൻ.
ശക്തിയാൽ ലോകം വിറപ്പിച്ചവരെ പോലും
ചെറുപ്പം കൊണ്ട് തോൽപ്പിച്ചു മുന്നേറുന്നു ഞാൻ.
എന്നെ തടയുവാൻ പരിശ്രമിക്കുന്നു എല്ലാരും. ഞാൻ ഒട്ടും തളർന്നിട്ടില്ലെന്ന് ഓർക്കുക ഇന്നു വരെ.
പക്ഷിമൃഗാതികളെ കൂട്ടിലിട്ടു വളർത്തിയ
നിങ്ങളേവരെയും കൂട്ടിലാക്കി നിർത്തിയിരിക്കുന്നു ഞാൻ.
നാളെ നിങ്ങൾ എന്നെ തോൽപ്പിച്ചെന്നിരിക്കാം.
എന്നാൽ, ഒട്ടും മറക്കില്ല ഒരിക്കലുമെന്നെ.