കാടും കടലും കടന്നു കൊണ്ട്
ലോകത്തിൽ മുഴുവനുമിന്ന്
കാണാത്ത ചിറകിൽ പറന്നു വന്ന
'കൊറോണ'യെന്ന 'കോവിഡി'ന്ന്
പകർച്ചവ്യാധിയെന്നറിഞ്ഞു
പറയുന്ന പോലെയൊക്കെ നിന്ന്
പിടി കൊടുക്കാതെ കരുതലോടെ
പടി കടത്തേണം നമുക്കതിനെ
വ്യക്തി ശുചിത്വം പാലിക്കേണം
നിത്യവും കൈകൾ കഴുകേണം
ഒതുങ്ങി വീട്ടിൽ കഴിയേണം
കൃത്യമായി ദൂരം പാലിച്ചീടേണം
കിട്ടിയ നല്ലൊരവസരത്തെ
കുട്ടികൾ നമ്മൾ പാഴാക്കരുതേ
കഴിവുകൾ പലവിധം ഉള്ളവർ നാം
ഒഴിവുകാലത്തെ ഉപയോഗ്യമാക്കു
ജാഗ്രതരായിരിക്കു ........