ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
ആമുഖം
കുട്ടികളിൽ അച്ചടക്കവും സ്വഭാവരൂപീകരണവും മുൻനിർത്തി, സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2 ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.
എസ.പി.സി യൂണിറ്റി ഉദ്ഘാടനം (UNIT NO-KOC893)
2021-22 അധ്യയന വർഷത്തിൽ ആരംഭിച്ച SPC യൂണിറ്റിന്റെ ഉദ്ഘാടനം 17/9/2021 ൽ വൈകിട്ട് 3 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കുകയും സ്ക്കൂൾ തല ഉദ്ഘാടന യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെന്റിലെ പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, PTA പ്രതിനിധികൾ, മാധ്യമ സുഹൃത്തുകൾ എന്നിവർ പങ്കെടുക്കുകയും എസ് പി സി റും ഉദ്ഘാടന കർമ്മം നിർവഹിക്കുകയു ചെയ്തു.
എസ.പി.സി അംഗങ്ങൾ 2022
ദ്വിദിന ക്രിസ്മസ് ക്യാമ്പ്
ദ്വിദിന ക്രിസ്മസ് ക്യാമ്പ് നടത്തുകയും ഉദ്ഘാടനം എസ് ഐ സിംഗ് സാർ നിർവഹിക്കുകയും . സമാപന ചടങ്ങിൽസ്കൂൾ മാനേജർ അധ്യക്ഷപദം അലങ്കരിക്കുകയും വിശിഷ്ടാതിഥിഎസ് ഐ മണിയപ്പൻ സർ കുട്ടികൾക്ക് സന്ദേശം നൽകുകയും ചെയ്തു
ക്രിസ്മസ് ക്യാമ്പിനെ ഭാഗമായി മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന സന്ദേശവുമായി ബന്ധപ്പെട്ട തോപ്പുംപടി ജംഗ്ഷനിൽ ഒരു സന്ദേശറാലി നടക്കുകയുണ്ടായി.
പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ അറിയുന്നതിന് ഭാഗമായി കുട്ടികൾക്ക് പോലീസ് സ്റ്റേഷൻ സന്ദർശനം ജനുവരി 12 ന് നടത്തി.
2023-24
എസ് പി സി ഓണം ക്യാമ്പ് (25-08-2023 )
എസ് പി സി കുട്ടികളുടെ ക്യാമ്പ് 2023 ഓഗസ്റ്റ് 25 മുതൽ 27 വരെ യുള്ള ദിവസങ്ങളിൽ വിദ്യാലയത്തിൽ വച്ചു നടന്നു.
25 ആം തിയതി ഓണഘോഷത്തോടെ ക്യാമ്പിന് ഉദ്ഘാടനം ചെയ്തുശ്രീ ഫിറോസ് എ (എസ് എച്ച് ഒ തോപ്പുംപടി) പതാക ഉയർത്തി. 88 കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുത്ത.
ഇൻഡോർ ,ഔട്ട് ഡോർ സെഷൻസ് ഉണ്ടായിരുന്നു