ചൈനയിലെ വുഹാനിൽ നിന്നും
ഉത്ഭവിച്ച കൊറോണയേ!
നീ ധാരാളം മാനവരുടെ
ജീവനാണെടുത്തവൻ ..!
നീ ലോകം മുഴുവൻ പടർന്നു പടർന്നു
മാനവരുടെ ജീവന് ഭീക്ഷണിയായി
അങ്ങനെ കോറോണയെന്ന നീ
ഒരു മഹാ മാരിയായി മാറി
നിന്നിൽ നിന്നകലാൻ എല്ലാവരും
സാമൂഹിക അകലം പാലിച്ചിടുന്നു ..
നിന്നെ ഭയന്ന് എല്ലാവരും
വീടിനുള്ളിൽ തന്നെ ഒതുങ്ങിയിരിക്കുന്നു
നീ ലോകത്തിൽ നിന്നും പോകുവാൻ
ഞങ്ങൾ കേണു പ്രാർത്ഥിച്ചീടുന്നു .
പഴയ ജീവിതം തന്നെ ഞങ്ങൾക്ക്
തിരിച്ചിങ്ങു തന്നീടണേ എന്ന്
ഈശ്വരനോട് കേണു പ്രാർത്ഥിച്ചീടുന്നു .