റവ.ഫാ .ജോസഫ് ഓണംകുളം 
        
         ഇദ്ദേഹമാണ് പിൽക്കാലത്തു 'ഓണംകുളത്തിലച്ചൻ' , 'വല്യച്ഛൻ ' എന്നീ പേരുകളിൽ പ്രസിദ്ധനായത് .കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിൽ ഓണംകുളം വീട്ടിൽ 1892  ഡിസംബർ 2 ആം തീയതി ജനിച്ച വല്യച്ഛന്റെ  ജീവിതം സംഭവബഹുലമായിരുന്നു .         
         
        വൈദികവൃത്തി എന്നതിലുപരി സാമൂഹ്യസേവനരംഗത്താണ് അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് .ധാരാളം റോഡുകൾ , പാലങ്ങൾ , സ്കൂളുകൾ , ആശുപത്രികൾ തുടങ്ങിയവ വല്യച്ഛന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടു . ഇതിൽ എടുത്തുപറയേണ്ട സ്ഥാപനങ്ങളാണ് lP സ്കൂളുകളായ പടിഞ്ഞാറ്റുംഭാഗം (ഒറ്റക്കപ്പിലുമാവു ), ഉപ്പുതറ ,ചെങ്ങളം (കൂരാലി ) എന്നിവ .
         
         1920 ജൂൺ 1 നു പ്രവർത്തനം   ആരംഭിച്ച പടിഞ്ഞാറ്റുംഭാഗം ഇന്ന് സെന്റ് ജോസഫ് എൽ പി സ്കൂൾ  പടിഞ്ഞാറ്റുംഭാഗം എന്ന പേരിൽ അറിയപ്പെടുന്നു .  ബഹുമാനപെട്ട ഓണംകുളത്തിലച്ചൻ തന്റെ സേവനങ്ങളെല്ലാം നിർത്തിവെച്ചു 1978 ഡിസംബർ 2 ആം തീയതി വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു . തുടർന്ന്  റവ ഫാ ജേക്കബ് ഓണംകുളം സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു .
"https://schoolwiki.in/index.php?title=ഓണംകുളത്തിലച്ചനാൽ&oldid=1498033" എന്ന താളിൽനിന്ന് ശേഖരിച്ചത്