ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/സ്പോർട്സ് ക്ലബ്ബ്
മികച്ച പ്രകടനത്തിലൂടെ ഒ. എൽ. എഫ്. ജി. എച്ച്.എസിലെ കായിക താരങ്ങൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി.
♦️♦️സ്കേറ്റിങ് ♦️♦️
കുമാരി സാധിക രാജ് റോൾ ബോൾ സ്കേറ്റിംങ്ങിലും ഐസ് സ്കേറ്റിങിലും കുമാരി അക്ഷര ലക്ഷ്മി ഐസ് റേറ്റിംങിലും ദേശീയതലത്തിൽ മത്സരിച്ചു. കുമാരി സാധിക രാജും കുമാരി അക്ഷര ലക്ഷ്മിയും സൗത്ത് സോൺ നാഷണൽ റോൾ ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാനതല മത്സരത്തിൽഒന്നാം സ്ഥാനവും കരസ്ഥമാക്കി.
♦️♦️ചെസ്സ്♦️♦️
കുമാരി കാശ്മീര അനിൽകുമാർ ജില്ലാതല ചെസ്സ് മത്സരത്തിൽ അണ്ടർ 19 വിഭാഗത്തിൽ രണ്ടാം സ്ഥാനവും അണ്ടർ15 വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി സംസ്ഥാനതലത്തിൽ മത്സരിച്ചു.
♦️♦️കരാത്തെ ♦️♦️
തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പെൺകുട്ടികളുടെ കുമിത്തെ ( ഫൈറ്റ് ) വിഭാഗത്തിൽ കുമാരി ബദ്ര് വെള്ളി മെഡൽ കരസ്ഥമാക്കി.