ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


നാലു വർഷങ്ങൾക്കപ്പുറം സുവർണ്ണ ജൂബിലി നിറവിൽ എത്തിനിൽക്കുന്ന നമ്മുടെ കലാലയം കഴിഞ്ഞ 50 വർഷത്തോളം 3500 ലേറെ കുരുന്നുകൾക്ക് അക്ഷരജ്ഞാനം നൽകി പ്രകാശ പൂരിതമായ ഏടുകളാണ് വണ്ടൂരിലെ വിദ്യാഭ്യാസ ചരിത്രത്തിൽ തുന്നിച്ചേർത്തത്.  മറ്റു പല സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത ത്ര വൈവിധ്യങ്ങളുള്ള ഒരു പൂർവ്വ വിദ്യാർത്ഥി സഞ്ജയം തന്നെ നമുക്കുണ്ട്. അഗതികളും അനാഥകളും ഗ്രാമീണരും ദരിദ്രരും സാധാരണക്കാരുമായ രക്ഷിതാക്കളുടെ മക്കളാണ് നമ്മുടെ വിദ്യാലയത്തിന്റെ സമ്പത്ത്.

പേര് പ്രശസ്തി
മുഹമ്മദ്‌ ഷർവാൻ സി ഐഐടി ഖരക്പൂർ
കൃഷ്ണ ലേഖ ഡോക്ടർ (എം ബി ബി എസ് )
ചിത്ര ലേഖ ഡോക്ടർ ( ബി ഡി എസ് )
ഹൃദ്യ എൻ ഐസർ
ഇൽഷാദ് സബ പിഎച്ച്ഡി
ഷംന ഷെറിൻ ഡോക്ടർ ( ബി ഡി എസ് )
സുറുമി പി എം ബി ബി എസ്
വിഷ്ണു ഡോക്ടർ ( എം ഡി )
മനേഷ് വ്യോമസേന
യാഹുൽ ആർമി
അൻഷിദ് ആർമി

ഗൾഫ് രാജ്യങ്ങളിലെ കനത്ത മത്സരങ്ങൾ അതിജീവിച്ച് മുന്നേറിയ എത്രയോ പൂർവവിദ്യാർത്ഥികൾ നമുക്ക് വലിയ മുതൽകൂട്ടായി ജീവിതം കെട്ടിപ്പടുത്തിരിക്കുന്നു. തങ്ങളുടെ അധ്വാനവും വിയർപ്പും സമ്പത്തിന്റെ വലിയ ശേഖരങ്ങൾ ആയി അവരുടെ വീടിനും നാടിനും നമ്മുടെ സ്ഥാപനത്തിലും ആയി ഉപകാരപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഈ വിദ്യാലയത്തിന്റെ പ്രവർത്തകർക്ക് വലിയ ചാരിതാർത്ഥ്യമാണ് നൽകുന്നത്.

ഇന്ത്യ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന രാജ്യരക്ഷ സേനയിലും കരസേനയിലും വ്യോമസേനയിലും തുടങ്ങി നമ്മുടെ പ്രതിരോധ സംവിധാനങ്ങളിൽ എത്രയോ പൂർവവിദ്യാർത്ഥികൾ ആണ് ജോലി ചെയ്യുന്നത്. സ്വദേശത്തും വിദേശത്തുമായി പ്രൊഫഷണൽ തസ്തികകളിൽ ജോലി ചെയ്യുന്നവരും അനവധിയാണ്. ഉയർന്ന വിദ്യാഭ്യാസം കരസ്ഥമാക്കി ഡോക്ടറേറ്റ്  നേടിയവരും അക്കൂട്ടത്തിലുണ്ട്. ഡോക്ടർമാരും എൻജിനീയർമാരും അധ്യാപകരും എന്നുവേണ്ട കച്ചവടക്കാരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്രപതിപ്പിച്ച ദേശ സ്നേഹത്തോടെ പ്രവർത്തിക്കുന്നവരും എത്രയോ പേരുണ്ട്. ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി ബോർഡ്, വിദ്യാഭ്യാസ വകുപ്പ്, തുടങ്ങി കേരള സർക്കാറിന് കീഴിലെ ഏതാണ്ട് എല്ലായിടത്തും വണ്ടൂർ യത്തീംഖാന സ്കൂളിൽ അക്ഷരം പഠിച്ചവർ തങ്ങളുടെ സേവനം സംസ്ഥാനത്തിനും നമ്മുടെ ജനതക്കുമായി മാറ്റിവെച്ചിരിക്കുന്നു.

ഇന്ത്യാ രാജ്യത്തിന്റെ മികവിന്റെ സ്ഥാപനങ്ങൾ എന്ന പേര് കേട്ട ഐസറിലും(IISER) ഐഐടിയി (IIT)ൽ പോലും നമ്മുടെ കുട്ടികൾ പഠനഗവേഷണ മേഖലകളിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. കൃഷിയിലും കച്ചവടത്തിലും മികവുപുലർത്തുന്ന എത്രയോപേർ വണ്ടൂരിന്റെ മിന്നും താരങ്ങളായി പ്രവർത്തിക്കുന്നത് നമ്മുടെ സ്കൂളിന് ഏറെ സന്തോഷം പകരുന്നു.