ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വവും മനുഷ്യരും

ശുചിത്വവും മനുഷ്യനും

ഒരു മനുഷ്യന്റെ ജീവിതത്തിൽ സ്‍തുത്യർഹസ്ഥാനം വഹിക്കുന്ന ഒന്നാണ് ശുചിത്വം. ഇത് ഒരാൾ സ്വയം ആർജിക്കേണ്ടതാണ്. ഒരു വ്യക്തി തന്റെ ജീവിതനാൾ വഴികളിൽ നേടുന്ന ഈ കഴിവ് അവനിൽ തന്റെ മരണത്തോളം നിലനിൽക്കുന്നു. ഒരു വ്യക്തി സമൂഹത്തിലായിരിക്കേണ്ടതിന് ശുചിത്വം പാലിക്കണം. ഇത് പലതരത്തിലൂടെയാണ്.

  • വ്യക്തിശുചിത്വം
ഒരു വ്യക്തിയെ സമൂഹത്തിൽ ഉത്തമനാക്കുന്നതിൽ വ്യക്തിശുചിത്വം സഹായിക്കുന്നു. ഇത് നാം സ്വയം ചെയ്യേണ്ടതാണ്. നമ്മുടെ ശരീരം വ്യത്തിയായി സൂക്ഷിക്കാൻ നാം കടപ്പെട്ടവരാണ്. ഇതിനായി നാം ദിനചര്യകൾ ചെയ്യണം. ഇതിന് മുടക്കം വരരുത്. എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിക്കുക. കൈകൾ‍ നിശ്ചിത ഇടവേളകളിൽ വ്യത്തിയാക്കുക. നല്ല ഭക്ഷണം കഴിക്കുക. രോഗപ്രതിരോധത്തിൽ ശുചിത്വം അവിഭാജ്യഘടകമാണ്. ഇത് രോഗങ്ങളെ ഒരു പരിധിവരെ തടയുന്നു.
  • പരിസരശുചിത്വം
നാം വൃത്തിയാകുന്നതിനൊപ്പം നമ്മുടെ പരിസരവും വൃത്തിയാക്കുക. കാരണം നമ്മുടെ മനോഭാവത്തെ വളർത്തുന്നതിൽ പരിസരം ഒരു പ്രധാനപങ്ക് പഹിക്കുന്നു. മലിനമായ പരിസരം നമ്മെയും മലിനമാക്കുന്നു. ഇതിന്റെ ആദ്യത്തെ പടി സ്വന്തം വീടാണ്. ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീടിന്റെ പരിസരം വൃത്തിയാക്കുക. സ്വന്തം വീട് വൃത്തിയായി സൂക്ഷിക്കുക.ഡ്രൈ ഡേ ആചരിക്കുക.ഇങ്ങനെ ശുചിത്വം പാലിക്കുന്നതിലൂടെ ഒരു നല്ല നാളെയെ നമുക്ക് സൃഷ്ടിക്കാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.

അലക്സിസ് ചാക്കോ
10 ബി ഒ.എൽ.എൽ. എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം