ശുചിത്വം
• പരിസര ശുചിത്വം
• വ്യക്തി ശുചിത്വം
• മാനസിക ശുചിത്വം
നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിനുവേണ്ടി ഓരോ വ്യക്തിയും ശ്രമിക്കണം. ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയരുത്.
ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമേറിയ കാര്യമാണ്. ദിവസവും രാവിലെ കുളിക്കുകയും, വൃത്തിയുള്ള വസ്ത്രം ധിക്കുകയും, നല്ല ഭക്ഷണം കഴിക്കുകയും ചെയ്യണം. കോവിഡ്-19 പോലുള്ള അസുഖങ്ങൾ നമുക്ക് ഇതുവഴി ഒരു പരിധിവരെ തടയാം.
ഓരോരുത്തരുടെയും മനസ് സന്തോഷവും ശാന്തവും ആയിരിക്കണം. അതിനായി കളികൾ, നല്ല ചിന്തകൾ, നല്ല സംസാരരീതി ഇവയൊക്കെ നിർബ്ബന്ധമാണ്. നല്ല ശീലങ്ങൾ വീട്ടിൽനിന്നു തന്നെ ശീലിക്കണം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|