ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/രാമുവിന്റെ ആപ്പിൾ മരം

രാമുവിന്റെ ആപ്പുിൾ മരം

പണ്ട് ഒരു ഗ്രാമത്തിൽ രാമു എന്ന് പേരുള്ള ഒരു കുട്ടി താമസിച്ചിരുന്നു. രാമുവിന്റെ വീടിന്റെ പിറകിൽ ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അവിടെ ഒരു വലിയ ആപ്പിൾമരം ഉണ്ടായിരുന്നു. തന്റെ കുട്ടിക്കാലത്ത് കൂടുതൽ സമയവും രാമു കളിച്ചിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു. വിശക്കുമ്പോൾ ആപ്പിൾ പറിച്ചു കഴിക്കും. കാലങ്ങൾ കഴിഞ്ഞപ്പോൾ ആപ്പിൾ മരത്തിന് വയസ്സായി. രാമുവും വളർന്നു. ആപ്പിൾ മരത്തിൽ ഫലം കായ്ക്കുന്നത് നിന്നു. രാമു അത് മുറിച്ച് വലിയ ഒരു കട്ടിലുണ്ടാക്കാൻ തീരുമാനിച്ചു. അതിൽ ധാരാളം ജീവികൾ താമസിക്കുന്നുണ്ട്. പക്ഷികൾ, പ്രാണികൾ, അണ്ണാൻ മുതലായവ. മരം മുറിക്കാൻ ചെന്നപ്പോൾ ആ ജീവികളെല്ലാം തടസ്സം പറഞ്ഞു. ഞങ്ങളുടെ വീടാണ് ഇത്. നിനക്ക് എന്തുമാത്രം നല്ല ഓർമ്മകൾ തന്നതാണ് എന്നെല്ലാം പറഞ്ഞ്. രാമു അതൊന്നും ചെവിക്കൊണ്ടില്ല. ആ മരത്തിൽ കുറച്ച് തേനീച്ചകൾ കൂടുകൂട്ടിയിരുന്നു. അവൻ അല്പം തേനെടുത്ത് രുചിച്ചു നോക്കി. നല്ല മധുരം. അവന് തന്റെ കുട്ടിക്കാലം ഓർമ്മ വന്നു. മരച്ചുവട്ടിലിരുന്ന് കളിച്ചതും. വിശന്നപ്പോൾ ആപ്പിൾ കഴിച്ചതുമെല്ലാം. ജീവികൾ വീണ്ടും പറഞ്ഞു. ദയവായി ‍ഞങ്ങൾക്ക് വീടില്ലാതാക്കരുതെന്ന്. രാമുവിന് തന്റെ തെറ്റു മനസ്സിലായി. അവൻ പറഞ്ഞു. "ഇനി മേലാൽ ഞാൻ ഒരു മരവും മുറിക്കില്ല. മരങ്ങൾ നമ്മുടെ സ്നേഹിതരാണ്. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും നമുക്ക് പ്രയോജനമുള്ളതാണ്”. മരത്തിലെ ജീവികൾ രാമുവുന് നന്ദി പറഞ്ഞു.

സ്റ്റീഫൻ തോമസ്
7 ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ