ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പ്രതിരോധം പ്രധാനം

പ്രതിരോധം പ്രധാനം

നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് വളരെ അപകടകരമായ പ്രതിസന്ധികൾ നിറഞ്ഞ ഒരു കാലത്തിലൂടെയാണ്. കോവിഡ്-19 എന്ന മഹാമാരിയെ തുരത്താൻ ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പ്രധാനമായും ശുചിത്വശീലങ്ങൾ പാലിക്കേണം. അതിൽ തന്നെ വ്യക്തിശുചിത്വത്തിന് ഒരു പ്രധാന പങ്കുണ്ട്. വ്യക്തിശുചിത്വത്തിലൂടെ കൊറോണ പോലെയുള്ള വിപത്തുകളെ നമുക്ക് നേരിടാനാകും. വ്യക്തിശുചിത്വമെന്നത് നിസ്സാരമായി കാണേണ്ട ഒന്നല്ല. അത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്. അത് നമ്മുെടെ കടമയും നല്ല ആരോഗ്യത്തിന് ആവശ്യവുമാണ്. കൈകൾ എപ്പോഴും ശുചിയാക്കുക എന്നതിന് പ്രാധാന്യം നമ്മൾ കൊടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ അതിന്റെ പ്രാധാന്യം നമ്മൾ മനസ്സിലാക്കികൊണ്ടിരിക്കുകയാണ്. ആഹാരത്തിന് മുൻപും പിൻപും പുറത്ത് പോയി വരുമ്പോഴും കൈകൾ വൃത്തിയായി കഴുകക. അത്യാവശ്യത്തിനുമത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമാക്കുക. സാമൂഹിക അകലം പാലിക്കുക, അനാവശ്യ ആശുപത്രിസന്ദർശനം ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തുക, ചുമ, ജലദോഷം, പനി മുതലായവ ഉള്ളവരുമായി അടുത്തിടപഴകാതിരിക്കുക. നമുക്കെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഉടനെ ഡോക്ടറുടെ സഹായം തേടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. അതുപോലെ ശ്രദ്ധകൊടുക്കേണ്ട ഒന്നാണ് പരിസരശുചിത്വം. നമ്മുടെ വീടും പരിസരവും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക. മറ്റൊന്ന് വിവരശുചിത്വമാണ്. അതായത് അനാവശ്യകാര്യങ്ങൾ പരത്താതിരിക്കുക. നമുക്ക് ഒറ്റകെട്ടായി കൊറോണ എന്ന മഹാവിപത്തിനെ നേരിടാം. വിദേശത്തു കഷ്ടപ്പെടുന്ന സഹോദരങ്ങൾക്കായി പ്രാർത്ഥിക്കാം. നല്ല നാളേയ്ക്കായി നമുക്ക് ബോധവാന്മാരായി ഒരുമിച്ച് കൈകൾ കോർക്കാം.

ഗിൽഡ ജേക്കബ്
10 B ഒ.എൽ.എൽ എച്ച്.എസ്.എസ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം