പരിസ്ഥിതി

സർക്കാർവക സ്കൂൾമുറ്റത്തുകൂടി ഓടിക്കളിക്കുന്ന കുട്ടികൾ, ചിരട്ടകൊണ്ട് മണ്ണപ്പം ചുടുന്ന മറ്റുചില‍ർ. ചുമന്ന ആകാശത്തുകൂടി പറക്കുന്ന പക്ഷികളുടെ രോദനം. അവൻ ആ രോദനത്തിലേക്ക് കാതോർത്തു.സ്കൂൾ വിട്ട് അവൻ 5 കി.മീ. ദൂരമുള്ള വനാന്തരത്തിലേയ്ക്ക് യാത്രയായി. ചെറിയ തോൾസഞ്ചി അവൻ നടക്കുന്നതിനിടെ മെല്ലെ മെല്ലെ ആടിക്കൊണ്ടിരുന്നു. വിശന്ന് പരിഭ്രമിച്ച് നടന്നിരുന്ന അവൻ ഒരു നിമിഷം നിന്നു. അവന്റെ നെഞ്ചിടിപ്പുയർന്നു. കണ്ണുകൾ ആകാംഷാഭരിതമായി. പ്രകൃതിയുടെ ഹൃദയത്തിൽ നിന്നുള്ള രക്തം. അതെ, മണ്ണു കലർന്ന് രക്തവർണ്ണമായ നദിയിൽ നിന്ന് കണ്ണ് പറിച്ചതിനുശേഷം അവൻ പരിഭ്രാന്തിയോടെ തന്റേ ഊരിലേയ്ക്ക് ഓടുവാൻ തുടങ്ങി. മുന്നോട്ടു നീങ്ങും തോറും ഭികരമായ ഒരു ശബ്ദം. അവന്റെ കണ്ണുകളിലെ ആശ്ചര്യം വർദ്ധിക്കുവാൻ തുടങ്ങി. നെഞ്ചിടിപ്പുയരുവാൻ തുടങ്ങി. ഭൂമിയുടെ പച്ചപ്പിനെ, ആത്മാവിനെ അവൻ പിഴുതെറിഞ്ഞുവെന്ന് അവന് മനസ്സിലായി. ശൂന്യമായ മലനിരകൾ മാത്രം. മൃഗങ്ങളുടെ അലമുറയിടൽ. വനത്തിലെ വാനരന്മാർ പരിഭ്രാന്തിയോടെ ഓടുന്നു.
അവൻ മുന്നോട്ടുനീങ്ങും തോറും ആ ശബ്‍ദം വീണ്ടും വീണ്ടും കഠോരമായിക്കൊണ്ടിരുന്നു. അവൻ കൂടുകൽ വേഗത്തിൽ ഓടുവാൻ തുടങ്ങി. താൻ വഴിയിൽ കണ്ട ഭീകരകാര്യങ്ങൾ തന്റെ കൊച്ചു കുടുംബത്തോടു പറയുവാൻ അവൻ തയ്യാറെടുത്തു. തന്റെ ഊരിലേക്കുള്ള വരണ്ട വീഥിയിലേയ്ക്ക് അവൻ എത്തിനോക്കി.കുന്നിടിച്ച് താഴ്വാരം നികത്തി ഹുങ്കാരശബ്ദത്തോടെ പോകുന്ന ജെ.സി.ബി യുടെ പോക്ക് അവന്റെ നേത്രങ്ങിളിൽ നിന്നും ഒരു വെള്ളി മുത്തിനെ കൊഴിച്ചു. അവൻ കണ്ട ഭീകരകാര്യങ്ങൾ അവരോടു പറയുവാൻ ശ്രമിച്ചു. കൈകളിൽ ഒരു ഫയലും പിടിച്ചുകൊണ്ട് നിൽക്കുന്ന അധികാരികളുടെ മുമ്പിൽ മുട്ടുകുത്തി വീണുകൊണ്ട് അവൻ ചോദിച്ചു. “നിങ്ങളെൻ ലോകത്തെ രക്ഷിക്കൂ”.ഒരു വിറങ്ങലിച്ച ചിരിയോടെ അവർ അവനെ തുറിച്ചുനോക്കി.

എയ്ഞ്ചല എലിസബത്ത് സാബു
9 എ ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ