കടുപ്പമെങ്കിലും അടുപ്പംവേണ്ടയി
കടുത്ത വ്യാധിയെ തടുത്തുമാറ്റുവാൻ
അകൽച്ചവേണമീ ചികിത്സയില്ലാ
പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ
പുറത്തുപോകാതെ അടച്ചുകഴിയണം
തടിച്ചുകൂടാതെ നാം മടിച്ചുമാറണം
പുറത്തുയാത്രയിൽ പകർച്ച തടയുവാൻ
നനുത്തകച്ചയാൽ മുഖം മറയ്ക്കണം
നനച്ച കൈകൾ നാം പതച്ചസോപ്പിനാൽ
ഉറച്ചു കഴുകിയാപകർച്ച തടയണം
പകച്ചു പോകാതെ പുകച്ചു മാറ്റണം
വളർച്ചയേറിമീ പിഴച്ച ജീവിയെ
തളർച്ചയെന്നു നാം നിനച്ച വ്യാധിയിൽ നി-
ന്നുയർച്ചനേടുവാൻ പ്രതിജ്ഞ ചെയ്യണം.