ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/കൊറോണഭൂതവും അപ്പുക്കുട്ടനും

കൊറോണ ഭ‍ൂതവും അപ്പുക്കുട്ടനും

ഒരിടത്ത് ഒരു രാജ്യത്ത് ഒരു ഭൂതം പിറന്നു. അവിടുത്തെ ജനങ്ങൾ അതിനു കൊറോണ എന്ന പേര് ഇട്ടു. ആ ഭൂതത്തിനെ എല്ലാവർക്കും ഭയങ്കര ഭയമായിരുന്നു. കൊറോണഭൂതം പിടിക്കുന്നവർക്ക് ആദ്യം തുമ്മലും ചീറ്റലും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടലും ചുമയും ഉണ്ടാവും. ഒടുവിൽ കടുത്ത പനി ആയി മാറും. അതുകണ്ട് അവൻ സന്തോഷിക്കുവാൻ തുടങ്ങി.
ഒരു ദിവസം അവനൊരു ആഗ്രഹം തോന്നി.. നാടെല്ലാം ചുറ്റിക്കറങ്ങി കുറേപേർക്കുകൂടി ഈ രോഗം പരത്തണമെന്ന്. അവന്റെ പടയോട്ടം തുടങ്ങിയതോടെ ലോകത്തിലുള്ള ലക്ഷക്കണക്കിന് ആളുകൾ മരിക്കുവാൻ തുടങ്ങി. ഇത് കണ്ട് എല്ലാ പള്ളിക്കൂടങ്ങളും ദേവാലയങ്ങളും അടച്ച് പൂട്ടി. എല്ലാ വാഹനങ്ങളും ഓട്ടം നിർത്തി. ഇതെല്ലാം കണ്ട് സന്തോഷിച്ച് അവൻ യാത്ര തുടർന്നു. അങ്ങനെ ചുറ്റിത്തിരിഞ്ഞ് അവൻ അപ്പുക്കുട്ടന്റെ വീട്ടിലും എത്തി. എപ്പോഴും കുളിച്ച് വ‍ൃത്തിയായാണ് അപ്പു നടന്നിരുന്നത്. ഇതു കണ്ടപ്പോൾ കൊറോണഭൂതത്തിന് ഒരു മോഹം - അവനെ ഒന്നു പിടിക്കണമെന്ന്. മുഖാവരണമൊക്കെ ധരിച്ച് കൈകൾ കഴുകി വീട്ടിലേയ്ക്ക് അപ്പുക്കുട്ടൻ കയറുന്നത് ഭൂതം കണ്ടു. നാട്ടിലെങ്ങും ഈ ഭൂതംകറങ്ങിനടക്കുന്നത് അപ്പുവിന് അറിയാമായിരുന്നു. ഭൂതത്തെ ഒന്ന് നാണം കെടുത്താമെന്ന് അവൻ തീരുമാനിച്ചു.
വീടിനു മുൻ‍പിൽ കൈകഴുകാനുള്ള സജ്ജീകരങ്ങൾ അവർ തയ്യാറാക്കിയിരുന്നു. അപ്പുവിന്റെ വീട്ടിൽ എല്ലാ വരും സർക്കാർ നിർദ്ദേശിച്ച നിയമങ്ങളെല്ലാം പാലിച്ച് വളരെ ശ്രദ്ധയോടെയും കരുതലോടെയുമാണ് കഴിഞ്ഞിരുന്നത്. കൊറോണഭൂതം പഠിച്ചപണി പതിനെട്ടും നോക്കിയിട്ട് അപ്പുവിനെ പിടികൂടുവാൻ കഴിഞ്ഞില്ല. അവസാനം ആ ഭുതം നാണംകെട്ട് തലയും താഴ്‍ത്തി നാട് വിട്ടു... അതുകണ്ട അപ്പുക്കുട്ടൻ കൈയ്യും കൊട്ടി ചിരിച്ചു.

അനന്യ സിബി
10 ബി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ