കൊറോണ

ഓ തിത്തിത്താരാ തിത്തിത്തൈ
തിത്തൈ തക തെയ് തെയ് തോം
കേരള സംസ്ഥാനത്തിലെ പതിനാല് ജില്ലകളിൽ
പതിമൂന്ന് എണ്ണത്തിലും കൊറോണയുണ്ടേ
[ഓ തിത്തിത്താരാ ]
നിപ്പാ വൈറസും ഓഖിചുഴലിയും പ്രളയവുമെല്ലാം
നമ്മൾ നേരിട്ടിട്ടുണ്ടേ
[ഓ തിത്തിത്താരാ ]
ഒരുമയുണ്ടങ്കിൽ ഉലക്കമേലും കിടക്കാം എന്നൊരു
പഴഞ്ചൊല്ലുും നമ്മൾ കേട്ടിട്ടുണ്ടേ
[ഓ തിത്തിത്താരാ ]
പിണറായി വിജയൻ സാർ ഷൈലജ ടീച്ചറും
കൂടെയുണ്ടങ്കിൽ പിന്നെ പേടി എന്തിന്
[ഓ തിത്തിത്താരാ ]
ഭയവും ആശങ്കയും വേണ്ട നമുക്കിനി
തുരത്താം കൊറോണയെ ഒരുമയോടെ
[ഓ തിത്തിത്താരാ ]

ആൽവിൻ ജോസ്
7 എ ഒ.എൽ.എൽ. എച്ച്.എസ്.എസ്. ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത