സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്.

1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്.