സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൂമിശാസ്ത്രപരമായി മലയിടുക്കുകൾക്കിടയിൽ കാടുപിടിച്ചു കിടന്നിരുന്ന ഈ പ്രദേശം ഏതാണ്ട് എൺപത് കൊല്ലം മുമ്പ് വന്യമൃഗങ്ങളുടെ വിഹായ കേന്ദ്രമായിരുന്നു. ഈ കുടിയേറ്റ മേഖലയിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക് 1965 വരെ അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഇവിടെ നിന്നും 6 കി.മീ. ദൂരെയുള്ള ചെമ്പനോട സ്കൂളിനെ ആശ്രയിക്കേ ണ്ടിയിരുന്നു. 01-06-1966ൽ നല്ലവരായ നാട്ടുകാരുടെ ചിരകാല സ്വപ്നത്തെ സഫലമാക്കിക്കൊണ്ട് 'ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എൽ.പി.സ്കൂൾ' എന്ന പേരിൽ ഒന്നാം ക്ലാസ്സിൽ 57 കുട്ടികളോടു കൂടി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1969 ജൂണിൽ ഇതൊരു പൂർണ്ണ എൽ.പി. സ്കൂൾ ആയിത്തീർന്നു. 1969-76 സ്കൂൾ വർഷം വരെ ഒരു താല്കാലിക കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. റവ ഫാ. പോൾ കളപ്പുരയ്ക്കൽ ആണ് ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. 1970 മെയ് 1ന് തലശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാൻ റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ പൊതു യോഗത്തിൽ വെച്ച് പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ. സി.എം. ബാലൻ നായർ ഉദ്ഘാടനം ചെയ്തു.

1970 മെയ്‌ 13 മുതൽ ഈ കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1966 മുതൽ സ്കൂൾ നടത്താൻ താല്കാലിക അംഗീകാരം കിട്ടിയിരുന്നെങ്കിലും 20-03-1975ൽ ആണ് സ്കൂൾ നടത്താനുള്ള സ്ഥിരാംഗീകാരം കിട്ടിയത്. 1982ൽ G.O. (MS) No. 76/82 , Edn. TVM. Dt. 27/5/82 ഉത്തരവു പ്രകാരം എൽ. പി. സ്കൂൾ യു.പി.യായി ഉയർത്തപ്പെട്ടു. ഈ സ്കൂളിന്റെ സ്ഥാപക മാനേജർ റവ. ഫാ. തോമസ് മറ്റപ്പള്ളിയാണ്. 1966-ൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.യു. ഉലഹന്നാൻ ആയിരുന്നു. ഒന്നാം ക്ലാസ്സിലേയ്ക്ക് ആദ്യ മായി കടന്നു വന്ന വിദ്യാർത്ഥി ബേബി ജോസഫായിരുന്നു.

പ്രവർത്തനോത്മുഖമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ മാനേജർ റവ. ഫാ. ജോസഫ് മണ്ണഞ്ചേരിൽ ആണ്. പ്രധാനധ്യാപകനായി ശ്രീ. ജോർജ്ജ് ഒ.സി സേവനം ചെയ്തൂവരുന്നു. 52 വിദ്യാർത്ഥികളാണ് ഇന്നീ സ്കൂളിൽ വിദ്യാഭ്യാസം തേടുന്നത്. 3 സ്ഥിര അധ്യാപകരുടെയും 5 താത്കാലിക അധ്യാപകരുടെയും സ്തുത്യർഹ സേവനം സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. ശാസ്ത്ര-ഗണിത-സാഹിത്യ മേളകളിലും JRC യിലും വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ശ്രദ്ധപുലർത്തി വരുന്നു.