Infant ജീസസ് girls ഹൈസ്കൂൾ Aranattukarayil 2023 -24 അധ്യയന വർഷത്തിൽ നടത്തിയ കായിക രംഗത്തെ പ്രവർത്തന റിപ്പോർട്ട്. ഉപജില്ലാ ജില്ലാ സംസ്ഥാന ദേശീയ തലങ്ങളിലുള്ള മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കി കൊണ്ട് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സുയർത്തിയത് നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും സുവർണ്ണ നിമിഷങ്ങൾ ആയിരുന്നു.ബാസ്ക്കറ്റ്ബോൾ net ball ,korf ball, ചെസ്സ്, തായ് കോണ്ട, പഞ്ചഗുസ്തി ,shuttle എന്നീ മത്സര ഇനങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. കോർഫ് ബോൾ മത്സരത്തിൽ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും പങ്കെടുത്ത് സംസ്ഥാന ദേശീയ തലങ്ങളിൽ മികവ് തെളിയിക്കുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. നെറ്റ് ബോൾ മത്സരത്തിൽ ജൂനിയർ സബ് ജൂനിയർ മിനി വിഭാഗങ്ങളിൽ പങ്കെടുത്ത് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചിരുന്നു.
ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ റവന്യൂ മത്സരത്തിൽ പങ്കെടുക്കുവാനും സാധിച്ചു.പഞ്ചഗുസ്തി, തായ് കോണ്ട,ചെസ്സ് തുടങ്ങിയ വിവിധങ്ങളായ മത്സരഇനങ്ങളിലും സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിലും പങ്കെടുത്ത് നമ്മുടെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. ചിട്ടയായ പരിശീലനത്തിന്റെയും നിരന്തരമായ കഠിനാധ്വാനത്തിന്റെയും പ്രതിഫലനമാണ് ഈ വിജയങ്ങൾ . ഇതിനായി അക്ഷീണം പ്രയത്നിച്ചത് നമ്മുടെ പ്രധാന അധ്യാപിക sr.josphin ആണ് .അതോടൊപ്പം മികവുറ്റ പരിശീലകരുടെയും കായിക അധ്യാപികയുടെയും മറ്റ് അധ്യാപകരുടെയും മാതാപിതാക്കളുടെയും ആത്മാർത്ഥമായ നേതൃത്വവും പിന്തുണയും പ്രത്യേകം സ്മരണാർഹമാണ്.