പള്ളിയില്ല പള്ളിക്കൂടമില്ല
ആളുകളാരേം കാണാനില്ല
കുട്ടികളില്ല പഠനമില്ല
പുഴയരികിൽ പോലും ആരുമില്ല
ഉത്സവമില്ല ആഘോഷമില്ല
ഒരുമയില്ല കളിയുമില്ല
പച്ചവിരിച്ച പാടങ്ങളിൽ
കൃഷികൾ ചെയ്യുവാനാരുമില്ല
നാട്ടിൽ കലപില ശബ്ദമില്ല
റോഡിലെ വാഹന കാഴ്ചയില്ല
പേടികൊണ്ടാണേ പേടികൊണ്ടാണേ
കൊറോണയുടെ പേടികൊണ്ടാണേ
കൊറോണ നമ്മുടെ ജീവനെയെല്ലാം
മാടിവിളിപ്പതു കേട്ടിട്ടാണേ
മനുഷ്യനെയെല്ലാം ഭയപ്പെടുത്തി
ഭീകരനായി കാട്ടുതീയായ്
കണ്ണിൽ കാണാത്ത കാതിൽ കേൾക്കാത്ത
കൊറോണ നീയിത്ര ഭീകരനോ
എങ്കിലും നമ്മൾ ഒരുമിച്ച് നിന്ന്
കൈകൾ കഴുകി പോരാടിടും
കൈകൾ കഴുകി പോരാടിടും
കൈകൾ കഴുകി പോരാടിടും