ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പാരിസ്ഥിതികബോധം

പാരിസ്ഥിതികബോധം


ആധുനിക മനുഷ്യന്റെ ലോകം റോക്കറ്റ് വേഗത്തിൽ കുതിച്ചുകൊണ്ടിരിക്കുന്നു.അത് കൂടുതൽ യന്ത്രികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന. ഇതിനിടയിൽ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രകൃതിയിൽ നിന്നും അതിലേക്ക് മാറിയിരിക്കുന്നു. പരിസ്ഥിതിയെ മാലിന്യങ്ങൾ വലിച്ചെറിയാനുള്ള നിക്ഷേപശാലയായും, ഭൂമിയെ കല്ലും കരിയും എണ്ണയും കുഴിച്ചെടുക്കുവാനുള്ള ഖനനകേന്ദ്രമായയും അവനെ ഇന്ന് കണക്കാക്കി കഴിഞ്ഞു. കാട് വെട്ടിത്തെളിച്ച കോൺക്രീറ്റ് കെട്ടിടങ്ങളുണ്ടാക്കുന്നതും, മണൽ മാഫിയകൾ ജലാശയങ്ങൾ കൊള്ളയടിക്കുന്നതും, വയലുകൾ നികത്തുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. ഒരു സുനാമിയോ വെള്ളപ്പൊക്കമോ വരുമ്പോൾ പരിസ്ഥിതി ബോധത്താൽ അലമുറയിട്ടിട്ട് കാര്യമില്ല, വേണ്ടത് സ്ഥിരമായ പാരിസ്ഥിതികബോധമാണ്. ഒരു മരം നശിപ്പിക്കുമ്പോൾ പത്തു പുതിയ തൈകൾ നടനുള്ള ബോധം! പരിസ്ഥിതിയെ ഒരു വന്യജീവിയായി കാണുന്ന ഇന്നത്തെ സാഹചര്യത്തിൽ, സ്വന്തം മാതാവിന്റെ നെഞ്ചുപിളർക്കുന്ന രക്തരക്ഷസുകളാകരുത് നമ്മൾ. നമ്മെ പരിപാലിക്കുന്ന പരിസ്ഥിതി എന്ന അത്ഭുതത്തെ കിട്ടുന്നതിൽ ഇരട്ടി സ്നേഹം നൽകി പരിപാലിക്കേണ്ട ചുമതലയുള്ളവരാണ് നമ്മൾ.. അതിനായി ഈ ഭൂമി നാളെയ്ക്കും, എന്നേക്കും എന്ന സങ്കല്പത്തോടെ നമുക്കും പോരാടാം....

ദേവപ്രിയ
9C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം