ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ - ഒരു ആഗോള മഹാമാരി

കൊറോണ - ഒരു ആഗോള മഹാമാരി


ജനുവരി 2020 ലോകം ഉണരുന്നത് ചൈനയിൽ നിന്നും ഒരു പുതിയ വൈകൊറോണറസ് എന്ന വാർത്തയുമായി ആയിരുന്നു. 'Severe acute respiratory syndrome corona /virus 2 അഥവാ sars-cov-2' പിന്നീട് WHO COVID 19 എന്ന് പുനർനാമകരണം ചെയ്ത കൊറോണ വൈറസ് മനുഷ്യന്റെ സ്വാശകോശത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ ഒരു വൈറസ്. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച് ഇന്ന് ലോകം മുഴുവൻ വൻ വിപത് വരുത്തി വച്ചിരിക്കുന്നു ലക്ഷക്കണക്കിന് ജീവനുകൾ കണ്മുന്നിൽ പിടഞ്ഞു തീരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ ലോക രാജ്യങ്ങൾ പകച്ചു നിൽക്കുകയാണ് ലോകം മുഴുവൻ ഇന്ന് ഓമന പേരിട്ടു വിളിക്കുന്ന ലോക്കഡോൺ തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി എന്നാണ് ഇപ്പോളുണ്ടായ ഒരു തിരിച്ചറിവ് അതോടൊപ്പം വ്യക്തി ശുചിത്വവും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ഒരു പരിധി വരെ ഈ മഹാമാരിയെ തടഞ്ഞു നിർത്താനാകും. ഈ അവസരം നമ്മുടെ വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടും അധികാരികൾ പറയുന്നത് അനുസരിച്ചു കൊണ്ടും നമുക്കൊരുമിച്ചു നേരിടാം ഈ മഹാമാരിയെ. "ഏതിരുട്ടിനും അപ്പുറം ഒരു വെളിച്ചമുണ്ട്" എന്ന പ്രതീക്ഷയോടെ നല്ലൊരു നാളെക്കായി കാത്തിരിക്കാം.


അനഘ എ റ്റി
9 A ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം