ലോകമൊട്ടാകെ പടർന്നുപിടിച്ചൊരു-
മാരകരോഗമാം കോവിഡിനെ -
ഒരുമിച്ച് കൈകൾ കോർത്തെതിരേറ്റിടാം-
യുവതലമുറയെ ഒന്ന് വാർത്തെടുക്കാം.
ആളുകൾ കൂട്ടമായി ഒത്തു കൂടാതെ-
സ്വന്തം ഗൃഹത്തിൽ വസിക്ക വേണം.
എങ്കിലും സോദരാ , എപ്പോഴുമെപ്പോഴും-
സോപ്പുപയോഗിച്ച് വായും മുഖവും കഴുക വേണം.
അവശ്യ സാധനം വാങ്ങുവാൻ പോകുമ്പം,
മാസ്ക് ധരിക്കാൻ മറക്കരുതേ ...
ആളുകൾ തമ്മിൽ എപ്പോഴും എവിടെയും
ഒരു മീറ്ററകലം പാലിക്കണം.
തുമ്മലും ചുമയും വരുന്ന സമയത്ത്
ടവ്വൽ കൊണ്ട് മുഖം മറച്ചിടേണം