ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കൊറോണയ്ക്കൊരു കത്ത്

കൊറോണയ്ക്കൊരു കത്ത്

കൊറോണ അറിയുവാൻ, നീ ഇപ്പോൾ ഒരുപാട് സന്തോഷത്തിലല്ലേ. ഇന്ന് ലോകം മുഴുവൻ നിന്റെ പേര് മാത്രമല്ലേ കേൾക്കാനുള്ളൂ. പത്രമെടുത്താലും, ടി.വി തുറന്നാലും നിന്റെ പേരും, ചിത്രവും മാത്രം. എന്നാൽ ഞങ്ങളുടെ കാര്യം ഇപ്പോൾ വളരെ കഷ്ടത്തിലാണ്. ഞങ്ങളെല്ലാം നിന്നെ പേടിച്ച് പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുകയാണ്. കൂട്ടുകാർക്കൊപ്പം കളിക്കാനോ, അവധിക്കാലമായിട്ടും വിനോദയാത്ര പോകാനോ ഞങ്ങൾക്ക് കഴിയുന്നില്ല. വിഷുവിന് ഒരു പടക്കം പൊട്ടിക്കാൻ പോലും നിന്റെ വരവുകൊണ്ട് സാധിച്ചില്ല. ഞാൻ ഇപ്പോ എന്റെ അമ്മമ്മയുടെ വീടായ കണ്ണൂരാണ് ഉള്ളത്. അച്ഛനും, അമ്മയും, ചേച്ചിയും കാസറഗോഡും. നിന്റെ വരവുകാരണം സ്കൂൾ അടച്ചപ്പോൾ ഒരാഴ്ച നിൽക്കാൻ ഞാൻ വന്നതാണ്. അപ്പോഴാണ് നീ കാരണം എല്ലാ സ്‌ഥലങ്ങളും അടച്ചത്. ഇപ്പോൾ ഞാൻ ഒരു മാസമായി അച്ഛനെയും അമ്മയെയും കാണാതെ വിഷമിച്ചിരിക്കുന്നു. എനിക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേ ഉള്ളൂ. നീ എത്രയും വേഗം ഈ ലോകത്തുനിന്ന് പോയി തരണം. എങ്കിൽ മാത്രമേ ഞങ്ങൾക്ക് പഴയപോലെ പഠിക്കാനും സ്കൂളിൽ പോകാനും ഒക്കെ കഴിയൂ.ഞങ്ങളുടെ അപേക്ഷ നീ അനുസരിക്കും എന്ന വിശ്വാസത്തോടെ നിർത്തട്ടെ.

ശ്രീഹരി. പി. നായർ
2 എ ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം