പണ്ടത്തെ കഥയിലെ മറുതായെപ്പോലെ
പണ്ടർപടയുടെ മാരണം പോലെ...
വിണ്ണിൽ കരിമേഘമലയുന്ന മട്ടിൽ
മണ്ണിൻ മനുജനെ മണ്ണിലേക്കാക്കി...
മാറാടി മാറാടി മരണം വിതച്ച്
കൊടികുത്തിയാടുന്നു മാറാത്ത വ്യാധി...
പുതുമാരി പതയുന്നദിനരാവുകൾക്കെന്ത്
പൈതലും പാവവും 'പണ്ടാരക്കാലനും'...
വാർഡുകൾ തോറും തിങ്ങിനിറഞ്ഞു
മാരിപേറുന്ന മനുഷ്യരൂപങ്ങൾ...
ചവറുകൾ തള്ളുന്ന ചേലിലായിപ്പോൾ
ചാവുറ്റ ദേഹങ്ങൾ ചാമ്പലാക്കുന്നു...
ഇനി വേണ്ട ഇനി വേണ്ടൊരല്പ്പം അനാസ്ഥ ,
ഇനി വേണ്ട ഇനി വേണ്ടൊരല്പ്പമശ്രദ്ധ...
ഇനി വീടു വിട്ടൊരു യാത്രയേ വേണ്ട ,
ഇല്ലെങ്കിൽ അത് നിന്റെ അവസാനയാത്ര...
ഓർക്കുക മാനവാ നീയെന്നുമവരെ ,
വെള്ളയുടുപ്പിട്ട മാലാഖമാരെ...
ഭൂമിയാം സ്നേഹത്തിൻ മാമരത്തിൽ നിന്നും...
ഇനിയെങ്കിലും....
ഇലയൊന്നു പോലും പൊഴിയാതിരിക്കട്ടെ ...!