ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്...ഭയമല്ല ശ്രദ്ധയാണ് ആവശ്യം

കൊറോണ വൈറസ്...ഭയമല്ല ശ്രദ്ധയാണ് ആവശ്യം

ലോകം മുഴുവൻ പടർന്നുകൊണ്ടിടിക്കുന്ന മഹാമാരിയാണ് കോവിഡ് 19 . ചൈനയിലാണ് കോവിഡ് 19 ആദ്യം സ്ഥിതീകരിച്ചത് . കൊറോണ വൈറസുകളാണ് നിലവിൽ നിലവിൽ മനുഷ്യരിൽ രോഗം ഉണ്ടാകുന്നതായി കണ്ടെത്തിട്ടിട്ടുള്ളത്. പുതിയ ഇനം വൈറസ് ആയതുകൊണ്ട് തന്നെ വാക്‌സിനോ ആന്റി വൈറൽ മരുന്നുകളോ നിലവിൽ ലഭ്യമല്ല. മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ , തുമ്മൽ എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ വ്യെക്തിപരമായ സമ്പർക്കം വഴിയോ വായുവിലൂടെയും മറ്റുള്ളവരിലേക് വ്യാപിക്കുന്നു . വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പര്ശിച്ച ശേഷം കൈ കഴുകുന്നതിന് മുമ്പ് വായ ,മൂക്ക് ,കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസുകൾ പടരാം. കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കണം എന്ന് നമുക്കറിയാം > പരിസരം വൃത്തിയായി സൂക്ഷിക്കുക . അതിനോടൊപ്പം വെക്തി ശുചിത്യം പാലിക്കുക > പുറത്തു പോയി വന്നാൽ കൈ കാലുകളും ശരീരവും വൃത്തിയാക്കുക . ഒരു ഹാൻഡ്‌വാഷ് കയ്യിൽ കരുതാം. ഇതുപയോഗിച് കൈകൾ വൃത്തിയാക്കുക > ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോകിച്ചു മൂടുക > ജലദോഷം ,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക > ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത് > സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായി പോലും ഇടപഴകുക > യാത്രകൾ നടത്തുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും ഒരു മുന്കരുതലാണ് > രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക > ഏറ്റവും പ്രധാനമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക

നമ്മുടെ രാജ്യത്തിന്റെയും നാടിന്റെയും സുരക്ഷ നമ്മുടെ കൈകളിലാണുള്ളത് . വീട്ടിൽ തന്നെ തുടരുക ഇതാണ് കൊറോണ വൈറസിനെ തടയാൻ വേണ്ടി നമ്മുടെ സർക്കാർ നമ്മളോട് പറഞ്ഞത് . രാജ്യത്തിനും നാടിനും സമൂഹത്തിനും വേണ്ടി ഒന്നിച്ചു എതിരേൽക്കാം . നമുക്കേവർക്കും കൊറോണ വൈറസിനെതിരെ ഒരുമയോടെ പൊരുതാം കരുതലോടെ...

ഫാത്തിമ റിഫ
10 A ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം