ശുചിത്വം

ഹൈജീൻ എന്ന ഗ്രീക്ക് പദത്തിന് സാനിറ്റേഷൻ എന്ന് ആംഗലേയ പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്ന തിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം.ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽനിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്.അതിനാൽ  ആരോഗ്യം, വൃത്തി, വെടിപ്പ്,  ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്വം സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതു പോലെ പരിസരം,  വൃത്തി,  വെടിപ്പ്,  ശുദ്ധി, മാലിന്യ സംസ്കരണം,  കൊതുക് നിവാരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം ആയി ഉപയോഗിക്കപ്പെടുന്നു.

               

വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം,  പരിസരശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൽ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ ത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീലങ്ങളുടെ  അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം

.                 

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.പൊതുസ്ഥല  സമ്പർക്കത്തിന് ശേഷം  നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴിക്കേണ്ടതാണ്. കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി മിക്ക വൈറസുകളെയും ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ  മാസ് ക്ക് ഉപയോഗിച്ചോ  നിർബന്ധമായും മുഖം മറക്കുക. തൂവാല ഇല്ല  എങ്കിൽ ഷർട്ടിന്റെ  കൈ കളിലേക്കോ മറ്റോ ചുമയ്ക്കാവുന്നതാണ്. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും ഇത് ഉപകരിക്കും. രോഗബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. വായ മൂക്ക് കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക.  അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. പകർച്ചവ്യാധി ബാധിതരുമായി ഒരു മീറ്റർ അകലം പാലിക്കുക. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. വസ്ത്രങ്ങൾ, കിടക്കവിരികൾ എന്നിവ സൂര്യപ്രകാശത്തിൽ ഉണക്കുക. മലമൂത്രവിസർജനം സാനിറ്ററി ടോയ്‌ലറ്റുകളിൽ മാത്രം.