ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

കൊറോണ വൈറസ്

2019 ഡിസംബർ 31ന് ആണ് വുഹാനിലെ ഒരു വ്യക്തിക്ക് സ്ഥിതികരിക്കുന്നത്. അദ്ദേഹം തൊണ്ടവേദനയും ശ്വാസതടസ്സത്തെയും തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. ഡോക്ടേഴ്സ് ചെക്ക് ചെയ്തപ്പോൾ കാര്യമായ അസുഖങ്ങളൊന്നും അദ്ദേഹത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

അതിനു ശേഷം അദ്ദേഹത്തിൽ വിദഗ്ദ പരിശോധന നടത്തിയതിനു ശേഷമാണ് ഒരു വൈറസാണ് തൊണ്ടവേദനയ്ക്കും ശ്വാസതടസ്സത്തിനും കാരണമെന്ന് മനസ്സിലാക്കുകയാണ് ആ സമയത്ത് ഇത് ഏത് വൈറസാണെന്നോ ഇത് എങ്ങനെയാണ് പകരുന്നന്നോ ഡോക്ടേഴ്സിന് മനസ്സിലായിരുന്നില്ല.കുറച്ചു സമയത്തിനകം തന്നെ ഇതേ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുകയാണ്.

അങ്ങനെയാണ്‌ ഡോക്ടർമാർക്ക് മനസ്സിലാകുന്നത് ഈ വ്യക്തിക്ക് ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് കുടുംബത്തിൽപ്പെടുന്ന ഒരു വെറസാണെന്ന്. നിലവിൽ ഇത്രയും കാലത്തിനിടയ്ക്ക് ആറ് വൈറസുകളെ കുറിച്ച് മാത്രമേ ഡോക്ടേഴ്സ് പഠിച്ചിട്ടുണ്ടായിരുന്നുള്ളു. ഈ വൈറസിന് അവർ പേരിട്ടിട്ടുള്ളത് നോവൽ കൊറോണ വൈറസ് എന്നാണ്. കൊറോണ എന്ന് പേര് വരാൻ കാരണം ഒരു സൂര്യൻ്റെ ചിത്രം വരയ്ക്കുമ്പോൾ വൃത്തം വരയ്ച്ചതിനു ശേഷം സൂര്യനു ചുറ്റും രശ്മികൾ വരയ്ക്കും അതുപോലെ തന്നെയാണ്

ഈ വൈറസിൻ്റെയും രൂപം വരുന്നത്. കൃത്യം ഇരുപത് വർഷങ്ങൾക്ക് മുമ്പ് അതായത് രണ്ടായിരങ്ങളിൽ കൊറോണ വൈറസ് കുടുംബത്തിൽപ്പെടുന്ന സാൾസ് എന്ന പേരിലുള്ള വൈറസ് ആളുകളിൽ ബാധിക്കുകയും ഏകദേശം അറുന്നൂറോളം പേർ മരിക്കുകയും ചെയ്തിരുന്നു. നല്ല രീതിയിലുള്ള ട്രീറ്റ്മെൻ്റ് നടത്തിയപ്പോൾ സാൾസ് എന്ന വൈറസിനെ ഭൂമിയിൽ നിന്നുതന്നെ തുടച്ചു മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.

അമർനാഥ് .ടി.വി
8 എഫ് ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം