ഭയന്നിടില്ല നാം ചെറുത്തു നിർത്തിടും,
കൊറോണയെന്ന മഹാ വിപത്തിനെ.
ഇരു കയ്യും ഇടയ്ക്കിടെ കഴുകിടേണം.
തുമ്മുമ്പോഴും ചുമക്കുമ്പോഴും നമ്മൾ
തൂവാല കൊണ്ട് മുഖം മറയ്ക്കുക.
പൊതു സ്ഥലങ്ങളിൽ കൂടിച്ചേരൽ നിർത്തുക.
രോഗ ലക്ഷണം ഉള്ളവർ ദിശയിൽ വിളിക്കണം.
കൈവിടില്ല നമ്മൾ, കൈകൾ ചേർത്തിടും.
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം.
സുനാമിയും നിപ്പായും പ്രളയവും പോലെ,
കൊറോണയെയും ധീരതയോടെ പൊരുത്തിടേണം.
കൊറോണയെന്ന മഹാ വിപത്തിനെ,
ജാഗ്രതയോടെ തുരത്തുക നാം.