ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ഉത്തരവാദിത്വം

ശുചിത്വം നമ്മുടെ ഉത്തരവാദിത്വം
             നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്.ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമുള്ളതൊക്കെ ഭൂമി നമുക്ക് ഒരുക്കിവെച്ചിട്ടുണ്ട്. എന്നാൽ ഇന്ന് പ്രകൃതിയെ സംരക്ഷിക്കാതിരിക്കാനുള്ള മാർഗങ്ങളാണ് നാം ഓരോരുത്തരും നോക്കുന്നത്. പ്രകൃതിയെ നാം അവഗണിക്കുന്തോറും  അത് നമ്മളോടും പ്രതികരിക്കും. അതിന് ഏറ്റവും വലിയ തെളിവാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളും മഹാമാരികളും.  പരിസ്ഥിതി സംരക്ഷണം  ഇന്ന് അത്യാവശ്യമായിരിക്കുകയാണ്.ഒരു നാട് നന്നാവണ മെങ്കിൽ ഒരു സമൂഹം നന്നാകണം. അതുപോലെ ഓരോ കുടുംബങ്ങളും ഓരോ വ്യക്തികളും നന്നാകണ്ട് എന്നാണല്ലോ പറയുന്നത് '". ശുചിത്വമാണ് നമുക്ക് സ്വാതന്ത്ര്യത്തേക്കാൾ പ്രാധാനം. നമ്മൾ ശുചിത്വം ആരംഭിക്കേണ്ടത് പ്രകൃതിയിൽ നിന്നാണ്. എന്നാൽ നമ്മൾ ഇന്ന് നമ്മൾ പ്ലാസ്റ്റിക്കിന്റെയും മറ്റും അമിതോപയോഗം കൊണ്ട് പ്രകൃതിയെ മലിനമാക്കി ശുചിത്വം ഇല്ലാതാക്കുകയാണ്.അത് മൂലം മനുഷ്യരുടെ പ്രതിരോധശേഷി കുറഞ്ഞ് പല അസുഖങ്ങളും വരുന്നു. നമ്മൾ ഒരു പ്ലാസ്റ്റിക് കവർ കത്തിച്ചാൽ 10 പേരുടെ ജീവൻ എടുക്കും എന്നാണല്ലോ പറയുന്നത്. അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം പാലിച്ചുകൊണ്ട് നമ്മുടെ പ്രകൃതിയെ സംരക്ഷിച്ച് ഒരു ശുചിത്വ സുന്ദര ഭൂമിയാക്കി മാറ്റാം.
നിഹാൽ അഹ്മദ്
4 B ഏര്യം വിദ്യാമിത്രംയു.പി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം