ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി പറയുന്നത്

പ്രകൃതി പറയുന്നത്

ആധുനിക സൗകര്യത്തിൽ മനുഷ്യർ മതിമറന്നു ജീവിക്കുകയായിരുന്നു .മനുഷ്യർക്കു ഒരു ചിന്ത ഉണ്ടായിരുന്നു .പ്രകൃതിയിൽ ഉള്ളതെല്ലാം തനിക്കുള്ളതാണെന്നു .താൻ പ്രകൃതിയിലെ ജീവികളേക്കാൾ വലുതാണെന്നൊരു ചിന്ത .ഈ അഹങ്കാരത്തോടെ അവർ മുന്നേറിക്കൊണ്ടിരുന്നു .ഈ സമയത് ലോകത്തെ എങ്ങും ഭീതിയിലാകുന്ന കൊറോണ അഥവാ കോവിഡ് 19 .എന്ന വൈറസ്സ് രോഗം പടർന്നു.

മനുഷ്യർ ഭയന്നു വിറച്ചു .ഈ രോഗത്തിന് മരുന്നു കണ്ടുപിടിക്കാനാവാതെ ഡോക്ടർമാർ കുഴങ്ങി .ശാസ്ത്രജ്ഞൻമാർ കൈമലർത്തി .അപ്പോഴാണ് സർക്കാർ രോഗപ്രതിരോധമായി ലോക് ഡൗൺ പ്രഖ്യാപിച്ചത് .എല്ലാവരും വീട്ടിലിരുന്നു .

റോഡുകളിൽ വാഹനമില്ല .വ്യവസായ ശാലകൾ അടച്ചുപൂട്ടി .സിനിമ തീയേറ്ററുകൾ ,സഞ്ചാര കേന്ദ്രങ്ങൾ ഒക്കെ നിർത്തിവച്ചു .ആരാധനാലയങ്ങളിൽ ആളൊഴിഞ്ഞു .

ഇങ്ങനെയുള്ള സമയം പ്രകൃതി വളരെയധികം സന്തോഷിച്ചു .കിളികൾ ഒന്നിച്ചു പറന്നു .പുഴ മാലിന്യമോ അഴുക്കുവെള്ളമോ ഇല്ലാതെ ഒഴുകിക്കൊണ്ടേയിരുന്നു.വയലുകൾ സന്തോഷിച്ചു.പൂക്കളിൽ പുഞ്ചിരി വിടർന്നു.മയിൽ നൃത്തം ചെയ്തു.കാടുകളിൽ അരുവികൾ ശാന്തമായി ഒഴുകി .

ജുമാന സി .കെ
6 എ ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം