കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കൊറോണ എന്ന
മഹാ വിപത്തു
ലോകത്തിൽ മൊത്തം പടർന്നിടുന്നു
തമ്മിലടിയില്ല കലഹമില്ല
വണ്ടിയിടിച്ച് മരണമില്ല
കാറിലിരുന്നു പറന്നവരോ
കാവലിരുപ്പാണ് പൂമുഖത്ത് വെട്ടത്തിറങ്ങാതെ നോക്കിടേണം
വീടിനകത്ത് കഴിഞ്ഞിടേണം
തോരണം തൂക്കിയ പന്തലില്ല
ആൾകൂട്ടമില്ല ബഹളമില്ല
പാർവ്വതി പി വി
7 B എ യു പി എസ് ദ്വാരക മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത