രാവിലത്തെ ചായ കഴിഞ്ഞു
ടി വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കംതൂങ്ങാറുണ്ടെന്നും
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചൂടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും ഒന്ന് മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണലിൽ
സിറ്റ് ഔട്ട് കസേരയോട് കുശലം പറയാൻ വരുമെന്നും
അഞ്ചു മണിയുടെ വെയിൽ
ഊണ് മേശപ്പുറത്തു വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്