കാണാനില്ലിന്നു തഴുകി ഒഴുകുന്ന പുഴകളെ
കാണാനില്ലിന്നു ബഹുവർണ്ണ ചിത്രശലഭങ്ങളെ
കാണാനില്ലിന്നു പച്ച പുതച്ച വയലുകളെ
കാണാനില്ലിന്നു പ്രകൃതിയിലെ പക്ഷിമൃഗാദികളെ
കാണുന്നു നാം അംബര ചുംബിയാം മണിമന്ദിരങ്ങൾ
കാണുന്നു നാം ചീറിപ്പായും വാഹനങ്ങൾ
കാണുന്നു നാം പുഞ്ചിരിയില്ലാതോടുന്ന മുഖങ്ങളെ
സ്നേഹിക്ക നാം പ്രകൃതിയെ
സ്നേഹിക്ക നാം പരിസ്ഥിതിയെ
സ്നേഹിക്ക നാം ജീവജാലങ്ങളെ
സ്നേഹിക്ക നാം സസ്യലതാദികളെ
നമുക്കു വേണ്ടി നല്ല നാളേക്ക് വേണ്ടി
സ്നേഹിക്ക നാം പരിസ്ഥിതിയെ
സ്നേഹിക്ക നാം .......