എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം/സമത്വം
സമത്വം
എന്നും പുതിയ ഒരു വൈറസിനെ പേടിക്കണം എന്ന നിലയായി ഇപ്പോൾ. സാർസ് മെർസ് H1N1 ഹാന്റാ, ഡെങ്കി, ചിക്കൻ ഗുനിയ, എബോള എന്നിവയൊക്കെ കരുത്ത് കാട്ടിയിരിക്കുന്നതിനു ഇടയിലേക്കാണ് നിപ്പ വന്നത്. കൂടെ കുരങ്ങുപനിയും. അങ്ങനെ രണ്ടുകൊല്ലം തള്ളിനീക്കിയപ്പോൾ ആണ് ചൈനയിൽ നിന്ന് കോറോണയുടെ ആക്രമണം. മെയ്ഡ് ഇൻ ചൈന ആയതുകൊണ്ട് അധിക കാലം നീണ്ടു നിൽക്കില്ല എന്ന് വിചാരിച്ചു. പക്ഷേ ലോകത്തെ ഒരു സെക്കൻഡ് കൊണ്ട് സ്തംഭിപ്പിക്കാൻ ഈ വീരന് കഴിഞ്ഞു. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തെ ഭസ്മമാക്കാൻ താണ്ഡവമാടുന്ന വൈറസിന് മുന്നിൽ മുട്ടുമടക്കാൻ കേരളജനത തയ്യാറായില്ല. കാരണം ഇതും ഇതിനപ്പറവും ചാടികടന്നതാണ് കെ കെ കേരളം . നിപ്പ, പ്രളയം, ഉരുൾപൊട്ടൽ എന്നിവയെല്ലാം ജാതിമത ഭേതമന്യേ ഒറ്റകെട്ടായി നിന്ന് പൊരുതി ചെറുത്തുനിന്നു. അപ്പോഴാണ് കോവിഡ്, കേരളത്തിന് ഇത് നിസാരം... നിസാരം. കാരണം ഒത്തൊരുമയോടെ നിൽക്കുന്ന ജനതയും, ജീവൻ പണയം വെച്ച് നിൽക്കുന്ന ആരോഗ്യ പ്രവർത്തകരും, പോലീസുകാരും, അങ്ങനെ നിരവധി പേർ...... ഈ ഒത്തൊരുമയുടെ മുമ്പിൽ വൈറസ് മുട്ട് മടക്കി. അതിനു വേണ്ടി പ്രയത്നിച്ച എല്ലാവർക്കും കൊടുക്കാം ഒരു ബിഗ് സല്യൂട്ട് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |